തിരുവനന്തപുരം: മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് മോഹനന്റെ ആത്മഹത്യാക്കുറിപ്പിൽ സിപിഎം നേതാവിൻ്റെ പേര്. സിപിഎം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശിക്കെതിരെയാണ് പരാമർശം. ബാങ്കിനെതിരെ ശശി ഉൾപ്പെടെയുള്ളവർ തെറ്റിദ്ധാരണ പരത്തിയെന്നും ജനങ്ങളെ ഇളക്കിവിട്ടുവെന്നും ആത്മഹത്യാക്കുറിപ്പിൽ ആരോപിക്കുന്നു. ഇതാണ് പ്രതിസന്ധിക്കു ഇടയാക്കിയതെന്നു ആത്മഹത്യ കുറിപ്പിൽ ഉണ്ടെന്നു മോഹനന്റെ സഹോദരൻ ശശിധരൻ നായർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബാങ്ക് ക്രമക്കേട് പുറത്തു വന്നതിനു പിന്നാലെ മോഹനൻ ഒളിവിൽ ആയിരുന്നു. ഇന്ന് രാവിലെയാണ് മോഹനനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]