അരൂർ: ആലപ്പുഴ കുത്തിയതോട് പൊലീസ് സ്റ്റേഷനിലെ എസ്ച്ച്ഒയുടെ ക്വാർട്ടേഴ്സിൽ അമോണിയ ചോർച്ച. അരൂരിൽ നിന്ന് എത്തിയ അഗ്നിശമന സേന വെള്ളം പമ്പ് ചെയ്ത് അമോണിയ നിർവീര്യമാക്കി. കുത്തിയതോട് പൊലീസ് സ്റ്റേഷനിലെ സി.ഐ അജയ് മോഹൻ താമസിക്കുന്ന ക്വാർട്ടേഴ്സിൽ ആണ് അമോണിയ ചേർച്ച ഉണ്ടായത്. മാർക്കറ്റിന് സമീപത്താണ് സിഐയുടെ ക്വാർട്ടേഴ്സുള്ളത്.
വീടിനുള്ളിലേക്ക് ശക്തമായ ദുർഗന്ധം അനുഭവപ്പെട്ടപ്പോൾ നടത്തിയ പരിശോധനയിലാണ് ചോർച്ചയുടെ ഉറവിടം ലഭിച്ചത്. പൊലീസിന്റെ തൊണ്ടിമുതലായ ആക്രി സാധനങ്ങൾ ഇട്ടിരിക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്ന അമോണിയ സിലണ്ടറിന്റെ നോസിലിൽ ഉണ്ടായ വിടവിൽ നിന്നാണ് ലീക്ക് ഉണ്ടായത്. തൊണ്ടി മുതലായി കൂട്ടിയിട്ടിരുന്ന 12 അമോണിയ ട്യൂണറിൽ ഒന്നിന്റെ നോസിലിലാണ് ലീക്ക് ഉണ്ടായത്. ആക്രി സാധനങ്ങൾ കൂട്ടി ഇടുമ്പോൾ ഒരു സിലണ്ടറിന്റെ നോസിലിൽ ജെസിബിയുടെ മുന കൊണ്ടതാണ് കാരണമെന്നാണ് നിഗമനം.
മണ്ണിൽ താഴ്ന്ന് കിടക്കുകയായിരുന്നു അമോണിയ സിലിണ്ടർ. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ പ്രദേശത്തെ മണ്ണ് മാറിയപ്പോൾ നോസിൽ പുറത്തുവന്ന. അപ്പോഴാണ് അമോണിയ പുറത്തു വന്നത്. വിവരമറിഞ്ഞ് അരൂർ അഗ്നിശമന സേന സ്റ്റേഷൻ ഇൻചാർജ്ജ് പ്രവീൺ പ്രഭുവിന്റെ നേതൃത്വത്തിലുള്ള സേന സംഘമാണ് അമോണിയ നിർവീര്യമാക്കിയത്.
Read More : പരിശീലനത്തിനിടെ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം: ആലപ്പുഴയിൽ കായിക അധ്യാപകൻ അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]