മുംബൈ: ചാമ്പ്യൻസ് ട്രോഫിയുമായി പാക് അധീന കശ്മീരിലടക്കം പര്യടനം നടത്താമെന്ന പാക്കിസ്ഥാന്റെ മോഹത്തിന് തിരിച്ചടി. ചാമ്പ്യൻസ് ട്രോഫിയുടെ ‘ട്രോഫി ടൂർ’ ഐ സി സി തടഞ്ഞു. പാക് അധീന കാശ്മീരിലൂടെ ട്രോഫി കൊണ്ടുപോകുന്നത് ഐ സി സി വിലക്കി. നാളെ മുതൽ ‘ട്രോഫി ടൂർ’ പാകിസ്ഥാൻ പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിലാണ് ഐ സി സിയുടെ നടപടി. പാകിസ്ഥാൻ വേദിയാകുന്ന കാര്യത്തിലടടക്കം അനിശ്ചിതത്വം തുടരുന്നതിനിടെ ആണ് ഐ സി സി ‘ട്രോഫി ടൂർ’ വിലക്കിയത്. ജയ് ഷായുടെ പ്രതിഷേധം കാരണമാണ് ഐ സി സി തീരുമാനമെടുത്തതെന്നാണ് ബി സി സി ഐ അറിയിച്ചത്.
വീണ്ടും ട്വിസ്റ്റ്, ചാംപ്യന്‍സ് ട്രോഫി ഇന്ത്യയിലേക്ക്? പാകിസ്ഥാന് പിന്മാറിയാല് വേദിയൊരുക്കാന്‍ ബിസിസിഐ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]