
.news-body p a {width: auto;float: none;} പാലക്കാട്: ഇരട്ട വോട്ടുമായി ബന്ധപ്പെട്ട് ചോദ്യം ഉന്നയിച്ചതിന്റെ പേരിൽ മാദ്ധ്യമപ്രവർത്തകരോട് ക്ഷോഭിച്ച് പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി പി.
സരിൻ. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പോലും ചിന്തിക്കാത്ത തരത്തിലാണ് മാദ്ധ്യമങ്ങൾ ചോദ്യം ചോദിക്കുന്നതെന്നും, മാദ്ധ്യമപ്രവർത്തനം നടത്തുമ്പോൾ കുറച്ച് ഉളുപ്പ് വേണമെന്നും സരിൻ പറഞ്ഞു.
ഭാര്യ ഡോ. സൗമ്യ സരിനൊപ്പം തന്റെ വീട്ടിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു പി.
സരിന്റെ അധിക്ഷേപം.ഉളുപ്പില്ലാത്ത ചോദ്യം ചോദിച്ചാൽ മാദ്ധ്യമപ്രവർത്തകർക്ക് നേരെ മാനനഷ്ടക്കേസ് കൊടുക്കും. ഇരട്ട
വോട്ടിനെ ന്യായീകരിക്കുകയാണ് പത്രപ്രവർത്തകർ ചെയ്യുന്നതെന്നും സരിൻ ആരോപിച്ചു. അതേസമയം, തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സൗമ്യ സരിൻ പ്രതികരിച്ചു.
വ്യാജവോട്ട് ആരോപണം വളരെ വിഷമം ഉണ്ടാക്കി. സ്വന്തം പേരിലുള്ള വീട്ടിൽ ആറുവർഷമായി കരം അടക്കുകയാണ്.
ഇതേ സ്ഥലത്താണ് വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുള്ളതും. വ്യാജവോട്ടർ ആണെന്ന ആക്ഷേപം കേട്ട് മിണ്ടാതിരിക്കാനാകില്ല.
രാഷ്ട്രീയം എന്തുതന്നെയായാലും ഒരു മര്യാദയുമില്ലാതെ അതിൽ ഉൾപ്പെടാത്ത ആളുകളെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും സൗമ്യ പറഞ്ഞു. വീടിന്റെ ആധാരം എടുത്ത് കാണിച്ച സൗമ്യ മുഴുവൻ രേഖകളും ഉണ്ടെന്നും കരം അടച്ചതിന്റെ രേഖകളും ഉണ്ടെന്നും പറഞ്ഞു.
വീട് തന്റെ പേരിൽ ഉള്ളതാണ്. തന്നെ സ്ഥാനാർഥിയുടെ ഭാര്യയായി കാണേണ്ടതില്ല.
സൗമ്യ സരിൻ എന്ന വ്യക്തിയായി മാത്രം കണ്ടാൽ മതി. രാഷ്ട്രീയത്തിൽ മിനിമം നിലവാരം വേണം.
ഭർത്താക്കന്മാരുടെ വാലായി ഭാര്യയെ കാണുന്നത് പിന്തിരിപ്പൻ നിലപാട് ആണ്. ആറ് മാസമായി താൻ ഇവിടെ താമസിക്കുന്നില്ല എന്നതിന് എന്താണ് പ്രതിപക്ഷ നേതാവിന് തെളിവ് ഉള്ളത്.
ഈ വീടിന്റെ മുകളിലെ നിലയിൽ തങ്ങൾ താമസിക്കാറുണ്ട്. ഒറ്റപ്പാലത്തും പാലക്കാടും എപ്പോൾ പോകണമെന്ന് ആര് തീരുമാനിക്കണം.
എവിടെ വോട്ട് ചെയ്യണം എന്ന് ഞാൻ അല്ലേ തീരുമാനിക്കേണ്ടത്. പാലക്കാട് ഞാൻ വോട്ട് ചെയ്യരുതെന്ന് ആർക്കാണ് നിർബന്ധമെന്നും സൗമ്യ ചോദിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]