
.news-body p a {width: auto;float: none;} കൊല്ലം: പത്തനാപുരം ചിതൽവെട്ടിയിലിറങ്ങിയ പുലി കൂട്ടിലായി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് പുലി കുടുങ്ങിയത്.
കഴിഞ്ഞ രണ്ട് മാസമായി നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പുലിയാണ് ഒടുവിൽ കെണിയിൽപ്പെട്ടത്. എന്നാൽ ആശ്വസിക്കാനായിട്ടില്ലെന്നും അഞ്ച് പുലികൾ നാട്ടിലിറങ്ങിയിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.
രണ്ട് മാസം മുമ്പ് സംസ്ഥാന ഫാമിംഗ് കോർപറേഷന്റെ കശുമാവിൻ തോട്ടത്തിനടുത്ത് അഞ്ച് പുലികളെ അന്യസംസ്ഥാന തൊഴിലാളികൾ കണ്ടിരുന്നു. കൂട്ടത്തിൽ പുലിക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു.
തുടർന്ന് വനംവകുപ്പിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് വിവിധയിടങ്ങളിൽ ക്യാമറ സ്ഥാപിച്ച് തുടർച്ചയായി നിരീക്ഷിച്ചു.
ഒന്നിലധികം പുലികളുണ്ടെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് കൂട് സ്ഥാപിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]