
ആലപ്പുഴ: സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം നടക്കുന്നതിനാൽ ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. നവംബര്‍ 15,18 തീയതികളിലാണ് സ്കൂളുകള്‍ക്ക് ആലപ്പുഴ മുനിസിപ്പാലിറ്റി അവധി പ്രഖ്യാപിച്ചത്.
ശാസ്ത്രോത്സവത്തിനെത്തുന്നവര്ക്കായി താമസസൗകര്യം ഏർപ്പെടുത്തിയ സ്കൂളുകൾക്കും വാഹനം വിട്ടു നൽകിയ സ്കൂളുകൾക്കും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴ ജില്ലയില്‍ മേള നടക്കുന്ന സ്കൂളുകള്‍ക്കും താമസ സൗകര്യം ഏര്‍പ്പെടുത്തിയ സ്കൂളുകള്‍ക്കും ഉള്‍പ്പെടെ 27 സ്കൂളുകള്‍ക്കും വാഹനം വിട്ടു നൽകുന്ന ആറ് സിബിഎസ്ഇ സ്കൂളുകള്‍ക്കുമാണ് നവംബര്‍ 15,18 തീയതികളിൽ ആലപ്പുഴ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന മത്സരാര്‍ത്ഥികളെയും അധ്യാപകരേയും ശാസ്ത്രമേള നടക്കുന്ന വിവിധ വേദികളിലും താമസ സ്ഥലത്തും എത്തിക്കുന്നതിന് 6 സിബിഎസ്ഇ സ്കൂളുകളുടെ വാഹനം അനുവദിക്കാനും കളക്ടർ ഉത്തരവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആകെ അധ്യയന ദിവസങ്ങൾ നഷ്ടപ്പെടാതിരിക്കുന്നതിനുള്ള നടപടികൾ സ്കൂൾ അധികൃതർ സ്വീകരിക്കണമെന്നും കളക്ടറുടെ ഉത്തരവിലുണ്ട്. ഭോപ്പാലിലേക്ക് പോകാൻ ട്രെയിൻ ടിക്കറ്റ് കിട്ടിയില്ല; കേരള സ്കൂൾ ബാഡ്മിന്റണ്‍ ടീമിന്റെ യാത്ര പ്രതിസന്ധിയിൽ വ്യാജ വോട്ട് ആരോപണം; ബിജെപി നേതാക്കൾക്കും സരിനുമെതിരെ കോൺഗ്രസ്, 2700 വ്യാജ വോട്ടർമാരുണ്ടെന്ന് സിപിഎം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]