
.news-body p a {width: auto;float: none;} ബുറൈദ: കൊല്ലം കടയ്ക്കൽ സ്വദേശികളായ ദമ്പതികളെ സൗദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അൽ ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപം ഉനൈസയിലാണ് സംഭവം.
ചിതറ ഭജനമഠം പത്മവിലാസത്തിൽ മണിയുടെ മകൻ ശരത് (40), ഭാര്യ പ്രീതി (32) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശരത് മുറിയിൽ തൂങ്ങി മരിച്ച നിലയിലും പ്രീതിയെ തറയിൽ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.
ജോലിക്കെത്താതായതോടെ തൊഴിലുടമ താമസസ്ഥലത്ത് അന്വേഷിച്ചെത്തി. ഏറെനേരം വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് പൊലീസെത്തി വാതിൽ തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വർഷങ്ങളായി ഉനൈസയിൽ ഇലക്ട്രിക്, പ്ലമ്പിംഗ് ജോലി ചെയ്തുവരികയായിരുന്നു ശരത്. രണ്ട് മാസം മുമ്പാണ് ഭാര്യ പ്രീതിയെ സൗദിയിലേക്ക് കൊണ്ടുവന്നത്.
ഇരുവരും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നതായോ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായോ വ്യക്തമല്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]