വ്യത്യസ്തമായ ഒരുപിടി ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി സമ്പാദിച്ച നടനാണ് പങ്കജ് ത്രിപാഠി. അടുത്തിടെ ഒരു അഭിമുഖത്തിൽ സിനിമയിൽ വരുന്നതിന് മുൻപ് താൻ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് അദ്ദേഹം പറഞ്ഞു. 90കളുടെ തുടക്കത്തിൽ പട്നയിലെ ഒരു ഹോട്ടലിൽ ജീവനക്കാരനായിരുന്നു അദ്ദേഹം. സിനിമയിൽ പ്രശസ്തനായശേഷം ഈ ഹോട്ടലിൽ വീണ്ടുമെത്തിയ അനുഭവം പങ്കുവെച്ചു പങ്കജ്.
ലാലൻടോപ്പിന് നൽകിയ അഭിമുഖത്തിലാണ് പങ്കജ് ത്രിപാഠി തന്റെ സിനിമയിൽ വരുന്നതിന് മുൻപുള്ള നാളുകൾ ഓർത്തെടുത്തത്. അന്ന് തനിക്കൊപ്പമുണ്ടായിരുന്നവരുമായി ഇപ്പോഴും ബന്ധമുണ്ടെന്ന് താരം പറഞ്ഞു.
“ഞാൻ ഹോട്ടലിലേക്ക് പ്രവേശിച്ചിരുന്നത് പിന്നിലെ ഗേറ്റിൽ നിന്നാണ്. അതിലൂടെയായിരുന്നു ജീവനക്കാർ പ്രവേശിക്കാറുണ്ടായിരുന്നത്. ഇന്ന്, എനിക്ക് പ്രധാന ഗേറ്റിൽ നിന്ന് അകത്തേക്ക് പ്രവേശനം അനുവദിച്ചു. എന്നെ സ്വാഗതം ചെയ്യാൻ ജനറൽ മാനേജർതന്നെ അവിടെയുണ്ടായിരുന്നു. അതെന്നെ വല്ലാതെ വികാരഭരിതനാക്കി. ഓർമ്മകളെല്ലാം പെട്ടെന്ന് തിരികെവരുന്നു. ആത്മാർത്ഥതയോടെയും കഠിനാധ്വാനത്തിലൂടെയും നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും നേടിയെടുക്കാൻ കഴിയും എന്നുമാത്രമേ ഇപ്പോൾ തോന്നിക്കുന്നുള്ളൂ.” പങ്കജ് ത്രിപാഠി പറഞ്ഞു.
രാത്രി ഒരു ഹോട്ടൽ അടുക്കളയിൽ ജോലി ചെയ്യുകയും രാവിലെ നാടക പരിശീലനത്തിന് പോവുകയും ചെയ്യുമായിരുന്നെന്ന് പങ്കജ് ത്രിപാഠി നേരത്തേയും പറഞ്ഞിട്ടുണ്ട്. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് തിരിച്ചുവന്ന് അഞ്ച് മണിക്കൂർ ഉറങ്ങുകയും പിന്നീട് ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി ഏഴുമണി വരെ തിയേറ്റർ ചെയ്യും. വീണ്ടും രാവിലെ 11 മുതൽ രാത്രി വരെ ഹോട്ടൽ ജോലി ചെയ്യുകയും ചെയ്തു. രണ്ടുവർഷം ഇങ്ങനെ തുടർന്നിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ആ സമയത്ത് ഹോട്ടലിൽ താമസിക്കാൻ വന്ന നടൻ മനോജ് ബാജ്പേയിയുടെ ചെരുപ്പുകളിലൊന്ന് താൻ മോഷ്ടിച്ചതായും പങ്കജ് പറഞ്ഞു. സ്ത്രീ 2 എന്ന ചിത്രമാണ് പങ്കജ് വേഷമിട്ട് ഒടുവിൽ പുറത്തുവന്ന ചിത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]