
.news-body p a {width: auto;float: none;} കണ്ണൂർ: എൽഡിഎഫ് മുൻ കൺവീനർ ഇപി ജയരാജനുമായി ബന്ധപ്പെട്ട ആത്മകഥ വിവാദത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
ജയരാജൻ പറയുന്നത് വിശ്വസിക്കുകയെന്നതാണ് പാർട്ടിക്ക് ചെയ്യാൻ കഴിയുന്നത്. ഈ വിവാദം ഉപതിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗോവിന്ദൻ. ‘ജയരാജൻ പറഞ്ഞ കാര്യം ഞാൻ കണ്ടതാണ്.
വളരെ പ്രകോപിതനായാണ് അദ്ദേഹം ഇക്കാര്യത്തോട് പ്രതികരിച്ചത്. തെറ്റായ പ്രചരണമാണ് നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയതാണ്.
രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ജയരാജൻ പറഞ്ഞെങ്കിൽ അത് അദ്ദേഹം പരിശോധിച്ചോട്ടെ. വിഷയത്തിൽ പാർട്ടിക്ക് കൃത്യമായ ധാരണയുണ്ട്.
പുസ്തകം എഴുതിയിട്ടില്ലെന്ന് ജയരാജൻ പറഞ്ഞ് കഴിഞ്ഞാൽ പിന്നെ എന്ത് ചോദ്യമാണുള്ളത്. പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുകയാണ്.
ഇങ്ങനെ ഒരു വാർത്ത സൃഷ്ടിച്ച് പാർട്ടിക്ക് മേൽ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് മാദ്ധ്യമങ്ങൾ നടത്തിയത്.’,- എം വി ഗോവിന്ദൻ പറഞ്ഞു. ആളുകൾ പുസ്തകം എഴുതുന്നതും രചന നടത്തുന്നതും പാർട്ടിയെ അറിക്കേണ്ടതില്ലെന്നും എന്നാൽ പ്രസിദ്ധീകരിക്കണമെങ്കിൽ പാർട്ടിയോട് ആലോചിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷയം നിയമപരമായി കെെകാര്യം ചെയ്യുമെന്ന് ജയരാജൻ പറഞ്ഞു. പാർട്ടിക്കെതിരായ ഗൂഢാലോചന ചർച്ച ചെയ്യാമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]