
.news-body p a {width: auto;float: none;} ഛായാഗ്രാഹകനും സുഹൃത്തുമായ നിമിഷ് രവിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടി അഹാന കൃഷ്ണ. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് നടി പിറന്നാൾ ആശംസകൾ അറിയിച്ചത്.
അഹാനയുടെ ബാല്യകാല സുഹൃത്താണ് നിമിഷ്. നിമിഷിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് അഹാന പിറന്നാൾ ആശംസകൾ നേർന്നത്.
നടിയുടെ സഹോദരി ദിയയുടെ വിവാഹത്തിന് നിമിഷുമായി അഹാന എടുത്ത ചിത്രങ്ങൾ വെെറലായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ നിരവധി അഭ്യൂഹങ്ങളുമുണ്ട്.
എന്നാൽ തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്ന് നിമിഷ് രവി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ’30-ാം പിറന്നാൾ ആശംസകൾ, ഇതിനകം 30 ആയിരിക്കുന്നു.
21 വയസ് കഴിഞ്ഞ സമയത്ത് ജോലി ഇല്ലാതെ പണമില്ലാതെ നമ്മൾ വെറുതെ തിരുവനന്തപുരം കറങ്ങി നടന്നത് ഞാൻ ഓർക്കുന്നു. അന്ന് പ്രതീക്ഷ മാത്രമെ നമ്മുടെ കെെയിൽ ഉണ്ടായിരുന്നുള്ളു.
നമ്മൾ ആഗ്രഹിച്ചത് പോലെ നീ ഇപ്പോൾ മാറി. ഇനിയും ഒരുപാട് ദൂരെ നിനക്ക് പോകാനുണ്ട്.
ഇതെല്ലാം നിന്റെ കഴിവിന്റെയും ക ഠിനാധ്വാനത്തിന്റെയും ഫലമാണ്. നിന്റെ നല്ല ഹൃദയം ഇതിൽ കൂടുതൽ അർഹിക്കുന്നു.
പിറന്നാൾ ആശംസകൾ’ – അഹാന ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നടിയുടെ പോസ്റ്റിന് നിരവധി കമന്റുകളും വരുന്നുണ്ട്.
‘നിങ്ങൾ രണ്ടുപേരും ലൗ ആണോ?’, ‘നിങ്ങളുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ്’, ‘രണ്ട് പേരെയും കാണാൻ നല്ല ഭംഗിയുണ്ട്’ തുടങ്ങിയ നിരവധി കമന്റുകളാണ് ലഭിക്കുന്നത്. നിരവധിപേർ നിമിഷിന് ആശംസകളും നേർന്നിട്ടുണ്ട്.
അഹാന കൃഷ്ണ നായികയായ ലൂക്ക എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനും നിമിഷ് രവിയായിരുന്നു. റോഷാക്, കുറുപ്പ്.
കിംഗ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളുടെ ക്യാമറ ചെയ്തതും നിമിഷാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]