
തമിഴ് നടന് സൂര്യയുടെ ഏറ്റവും പുതിയ ചിത്രം കങ്കുവയെ കുറിച്ചുള്ള വാര്‍ത്തകളും വര്‍ത്തമാനങ്ങളുമാണ് ഇപ്പോഴെങ്ങും. വ്യാഴാഴ്ച റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സൂര്യ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ഉള്‍പ്പെടെ നിരവധി അഭിമുഖങ്ങള്‍ നല്കി.
അത്തരമൊരു അഭിമുഖത്തില്‍ സൂര്യ പറഞ്ഞ കാര്യം ഇപ്പോള്‍ ശ്രദ്ധേയമാകുകയാണ്. തന്നെ ഉത്തരേന്ത്യക്കാര്‍ക്ക് പരിചയപ്പെടുത്തിയത് ബോളിവുഡ് താരം ആമിര്‍ ഖാന് ആണെന്നാണ് സൂര്യ പറയുന്നത്.
നടി ദിഷാ പഠാണിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. സ്വന്തം ചിത്രങ്ങളുടെ ബോളിവുഡ് റീമേക്കുകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണ് എന്നായിരുന്നു ദിഷയുടെ ചോദ്യം.
‘റീമേക്കുകള്‍ ഏതൊക്കെയാണ് എന്ന് അറിയാത്തവര്‍ക്കായി പറയട്ടെ, കാക്ക കാക്ക എന്ന ചിത്രമാണ് ഫോഴ്സ് എന്ന പേരില്‍ റീമേക്ക് ചെയ്തത്. ഗജിനി അതേ പേരില്‍ ഹിന്ദിയിലെത്തി.
സിങ്കം എന്ന ചിത്രവും അതേ പേരിലാണ് ബോളിവുഡിലെത്തിയതെങ്കിലും ഒരുപാട് മാറ്റങ്ങളുണ്ടായിരുന്നു. ഒടുവില്‍ സുരൈ പോട്ര് എന്ന ചിത്രം സര്‍ഫിറ എന്ന പേരിലും ബോളിവുഡിലെത്തി.’ -സൂര്യ പറഞ്ഞു.
‘സാധാരണഗതിയില്‍ ഒരു ചിത്രം റീമേക്ക് ചെയ്യുമ്പോള്‍ ആ ചിത്രത്തിലെ അഭിനേതാക്കളെ കുറിച്ചോ സംവിധായകനെ കുറിച്ചോ ആരും ചര്‍ച്ച ചെയ്യാറില്ല. എന്നാല്‍, ഞാന്‍ കരുതുന്നു, ആദ്യമായി ആമിര്‍ ഖാനാണ് ആദ്യമായി എല്ലായ്പ്പോഴും യഥാര്‍ഥ ചിത്രത്തെ കുറിച്ചും അതിലെ അഭിനേതാക്കളെ കുറിച്ചും സംവിധായകരെ കുറിച്ചും പറയുന്നത്.
തമിഴ് അറിയാത്ത, ഉത്തരേന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ എന്നെ കുറിച്ച് അറിയാന്‍ കാരണം ആമിര്‍ സാര്‍ എന്നെ കുറിച്ച് തുടര്‍ച്ചയായി പറഞ്ഞതാണ്.’ -സൂര്യ പറഞ്ഞു. ആമിര്‍ ഖാന് തന്നെ ഉത്തരേന്ത്യക്കാര്‍ക്ക് പരിചയപ്പെടുത്തിയെന്നും തന്റെ പേര് ആവര്‍ത്തിച്ച് അവരോട് പറഞ്ഞുവെന്നും സൂര്യ പറഞ്ഞു.
ഭാഷയുടെ അതിര്‍വരമ്പുകള്‍ മായ്ച്ച് കളഞ്ഞ ചിത്രമാണ് ഗജിനി എന്ന് പറഞ്ഞ സൂര്യ ഹിന്ദി ഗജിനിയില്‍ ആമിര്‍ ഖാന് ചെയ്തത് തനിക്ക് ഏറെ ഇഷ്ടമാണെന്നും കൂട്ടിച്ചേര്‍ത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]