റിയാദ്: പക്ഷാഘാത ബാധിതനായി സൗദിയിൽ ആശുപത്രിയിലായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി. മലപ്പുറം കരുവാരകുണ്ട് കണ്ണത്ത് മഹല്ലിൽ കിഴക്കേത്തലയിൽ താമസിക്കുന്ന ഷൈജു (35) സൗദി തെക്കൻ പ്രവിശ്യയിലെ ബിഷയിൽ നിര്യാതനായി.
ബിഷക്കടുത്ത് റാനിയയിൽ ബഖാല ജീവനക്കാരനായിരുന്നു. രണ്ട് മാസം മുമ്പ് പക്ഷാഘാതം ബാധിച്ച് ബിഷ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടയിലാണ് മരണം. എട്ട് മാസം മുമ്പാണ് അവധിക്ക് നാട്ടിൽപോയി തിരിച്ചെത്തിയത്. മൃതദേഹം തത്ലീസ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഭാര്യയും രണ്ടുമക്കളുമുണ്ട്. പിതാവ്: പരേതനായ പൂഴിക്കുന്നൻ ഉമർ, മാതാവ്: ജമീല, സഹോദരങ്ങൾ: ഹുസൈർ ബാബു, നിസാർ, ഹസീന.
Read Also – വാഹനം ഓടിക്കുമ്പോൾ ഹൃദയാഘാതം; സൗദിയിൽ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]