സ്വന്തം ലേഖിക കോട്ടയം: കുമരകത്ത് വെച്ച് നടക്കുന്ന ജി-20 ഉച്ചകോടിയുടെ ഭാഗമായി ഇന്ന് ഉച്ചക്ക് കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ വച്ച് “Soft skill & security related matters dealing with foreign delegates” എന്ന വിഷയത്തെ സംബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഉദ്ഘാടനം നിർവഹിച്ചു.
വിവിധ രാജ്യങ്ങളിൽ നിന്നും എത്തുന്ന പ്രതിനിധികളെ വരവേൽക്കുന്നതിനായി പോലീസിനെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്. കോർപ്പറേറ്റ് ട്രെയിനർ ആൻഡ് സോഫ്റ്റ് സ്കിൽ കോച്ച് ആയ ചെറിയാൻ വർഗീസ് ആണ് ക്ലാസ് നയിച്ചത്.
ജി-20 ഡ്യൂട്ടിയ്ക്കായി പ്രത്യേകം നിയോഗിച്ച മുന്നൂറോളം പോലീസ് ഉദ്യോഗസ്ഥരാന് ക്ലാസിൽ പങ്കെടുത്തത്. ഈ മാസം 30 മുതൽ നടക്കുന്ന ജി-20 സമ്മേളനത്തില്‍ 20 രാജ്യങ്ങളിൽ നിന്നുമായി ഇരുന്നൂറിൽ അധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
The post ജി-20 ഉച്ചകോടി; കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്ലാസ്സ് സംഘടിപ്പിച്ചു appeared first on Third Eye News Live. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

