ടെക്സാസ്: മുലപ്പാൽ ദാനം ചെയ്തതിനുളള സ്വന്തം ഗിന്നസ് റെക്കോർഡ് വീണ്ടും തിരുത്തിയെഴുതി 36കാരി. ടെക്സാസ് സ്വദേശിയായ അലിസ ഓഗ്ലെട്രിയാണ് 2,645.58 ലിറ്റർ മുലപ്പാൽ ദാനം ചെയ്ത് വലിയ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഗാർഡിയൻ റിപ്പോർട്ട് ചെയ്തനുസരിച്ച് 2014ൽ 1,569.79 ലിറ്റർ മുലപ്പാൽ ദാനം ചെയ്തതിന് യുവതി ഗിന്നസ് ബുക്കിൽ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും ലോക റെക്കോർഡ് മറികടന്നിരിക്കുകയാണ്.
നോർത്ത് ടെക്സാസിലെ മുലപ്പാൽ ബാങ്ക് പറയുന്നതനുസരിച്ച് മാസം തികയാതെ പ്രസവിച്ച 11 കുഞ്ഞുങ്ങൾക്ക് ഒരു ലിറ്റർ മുലപ്പാൽ നൽകാൻ സാധിക്കുമെന്നാണ് കണക്ക്. ഈ കണക്കനുസരിച്ച് യുവതി 350,000 കുഞ്ഞുങ്ങളുടെ വിശപ്പാണ് അകറ്റിയിരിക്കുന്നത്.തനിക്ക് നല്ലൊരു മനസുണ്ടെന്നും എല്ലാ കാര്യങ്ങൾ ചെയ്യാൻ പിന്തുണയ്ക്കുന്ന കുടുംബമുണ്ടെന്നും അലിസ മാദ്ധ്യമങ്ങളോട് പറഞ്ഞു.
2010ൽ ആദ്യ മകനായ കൈലിന് ജന്മം നൽകിയതോടെയാണ് യുവതി മുലപ്പാൽ ദാനം ചെയ്യാൻ ആരംഭിച്ചത്. കുഞ്ഞിന് ജന്മം നൽകിയതോടെയാണ് തന്റെ ശരീരം നിശ്ചിത അളവിലും കൂടുതൽ മുലപ്പാൽ ഉൽപ്പാദിപ്പിക്കുന്നുണ്ടെന്ന് മനസിലായതെന്നും യുവതി പറഞ്ഞു. ഒരു നഴ്സിന്റെ നിർദ്ദേശപ്രകാരമാണ് മുലപ്പാൽ ദാനം ചെയ്യാമെന്ന തീരുമാനത്തിൽ എത്തിയത്. അതോടെ കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ സാധിക്കാത്ത ഒരുപാട് അമ്മാമാർക്ക് സഹായം ചെയ്യാൻ സാധിച്ചെന്നും അലിസ കൂട്ടിച്ചേർത്തു.
കേജ് (12) കോറി(ഏഴ് ) എന്നിവരാണ് ആലിസയുടെ മറ്റ് മക്കൾ. ‘കുഞ്ഞുങ്ങൾക്ക് മുലപ്പാലൂട്ടയിനുശേഷം രാത്രി സമയങ്ങളിൽ മുലപ്പാൽ ശേഖരിച്ച് ഫ്രീസറിൽ സൂക്ഷിക്കും. ശേഷം മുലപ്പാൽ ബാങ്കിൽ എത്തിക്കും. സെന്ററുകളിൽ പോയും ദാനം നടത്തും. യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ല, ദിവസവും കൃത്യമായ അളവിൽ വെളളം കുടിക്കും. പോഷകഗുണങ്ങളുളള ഭക്ഷണം കഴിക്കും’- അലിസ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]