![](https://newskerala.net/wp-content/uploads/2024/10/kerala-police-1-_1200x630xt-1024x538.jpg)
കോഴിക്കോട്: ഭാര്യയെ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു. കോഴിക്കോട് വടകര ചെമ്മരത്തൂരിലാണ് സംഭവം. ചെമ്മരത്തൂർ സ്വദേശി അനഘയുടെ രണ്ട് രണ്ട്കൈകൾക്കും വെട്ടേറ്റു. സംഭവത്തിൽ ഭർത്താവ് ഷനൂബിനെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് വൈകിട്ട് 5.30 ഓടെയാണ് സംഭവം. അനഘയെ ചെമ്മരത്തൂരിലെ സ്വന്തം വീട്ടിൽ വെച്ചാണ് ഭർത്താവ് ഷാനൂബ് ആക്രമിച്ചത്. വകവരുത്തുമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഭർത്താവ് പലർക്കും ഓഡിയോ സന്ദേശം അയച്ചിരുന്നെന്ന് അനഘ പറഞ്ഞു. വൈകിട്ട് ഇയാൾ കത്തിയും കൊടുവാളുമായെത്തി അക്രമം നടത്തുകയായിരുന്നു. അനഘയെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം തടയുന്നതിനിടെ അനഘയുടെ അമ്മൂമ്മ മാതുവിനും പരിക്കേറ്റു. അക്രമണത്തിന് ശേഷം സമീപത്തെ ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന ഷനൂബിനെ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]