.news-body p a {width: auto;float: none;}
അടുത്തിടെ സോഷ്യൽ മീഡിയയിൽ വളരെ ചർച്ചയായ ഒന്നാണ് ‘സാർക്കോ സൂയിസെഡ് പോഡ്’ അഥവാ ആത്മഹത്യാ പേടകം. ജീവനൊടുക്കാന ആഗ്രഹിക്കുന്നവർക്ക് വേണ്ടി കണ്ടെത്തിയ ഉപകരണമാണിത്. സെപ്തംബർ 23നാണ് സാർക്കോ സൂയിസെെഡ് പോഡ് ഉപയോഗിച്ച് ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. 64 വയസുള്ള അമേരിക്കൻ വനിതയായിരുന്നു ജീവനൊടുക്കിയത്. ലോകത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവം നടക്കുന്നത്. എന്നാൽ സ്ത്രീയുടെ മരണത്തിന് പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതും വലിയരീതിയിൽ ചർച്ചയായിരുന്നു. ശരിക്കും എന്താണ് സംബവിച്ചതെന്ന് അറിയാതെ നട്ടുതിരിയുകയാണ് ഇപ്പോൾ ആളുകൾ.
എന്താണ് സൂയിസൈഡ് പോഡ്?
1942 മുതൽ സ്വിറ്റ്സർലൻഡിൽ ദയാവധം നിയമവിധേയമാണ്. ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കാത്ത രോഗത്താൽ വലയുന്നവർക്ക് ഡോക്ടറുടെ സാക്ഷ്യപത്രമുണ്ടെങ്കിൽ ദയാവധം അനുവദിക്കും. അത്തരത്തിലുള്ളവർക്ക് സമാധാനപരവും വേദനാരഹിതവുമായ മരണം ലഭിക്കാൻ വേണ്ടി കണ്ടെത്തിയ ഉപകരണമാണ് സൂയിസൈഡ് പോഡ്. ഈ പോഡിനുള്ളിൽ കയറി പത്ത് മിനിട്ടിനുള്ളിൽ തന്നെ വേദനയില്ലാതെ ആ വ്യക്തി മരിക്കും. മരണവെപ്രാളം പോലുള്ള പ്രശ്നങ്ങൾ പോലും ഉണ്ടാകുന്നില്ല.
വായു കടക്കാത്ത ഈ പോഡിനുള്ളിൽ കയറിയ ശേഷം അതിലെ ബട്ടണിൽ അമർത്തണം. അപ്പോൾ പോഡ് മുഴുവൻ നൈട്രജൻ കൊണ്ട് നിറയും. ഇതോടെ ഓക്സിജൻ ശരീരത്തിലെത്തുന്നത് തടസപ്പെട്ട് അബോധാവസ്ഥയിലാകും. ഉടൻ തന്നെ ആ വ്യക്തിയുടെ മരണം സംഭവിക്കും. ഇങ്ങനെയാണ് പോഡിന്റെ പ്രവർത്തനമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. ഡോ. ഡെത്ത്’ എന്നറിപ്പെടുന്ന ഓസ്ട്രേലിയക്കാരനായ ഡോ. ഫിലിപ് നിഷ്ചേയാണ് സൂയിസൈഡ് പോഡ് കണ്ടുപിടിച്ചത്.
ആദ്യ മരണം
ഇക്കഴിഞ്ഞ സെപ്തംബർ 23നാണ് 64കാരിയായ ഒരു അമേരിക്കൻ സ്ത്രീ പോഡ് ഉപയോഗിച്ച് ആദ്യമായി ആത്മഹത്യ ചെയ്തത്. ബിബിസിയുടെ റിപ്പോർട്ട് പ്രകാരം ജർമ്മൻ അതിർത്തിക്കടുത്തുള്ള ഷാഫ്ഹോസെൻ മേഖലയിലെ മെറിഷൗസണിലെ ഫോറസ്റ്റ് ക്യാബിന് സമീപമായി സ്ഥാപിച്ച പോഡിലാണ് സ്ത്രീ മരിച്ചത്. ‘ ദി ലാസ്റ്റ് റിസോർട്ട്’ എന്ന കമ്പനിയാണ് ഈ പോഡ് നിർമ്മിക്കുന്നത്.
ഡെയ്ലി മെയിൽ പറയുന്നതനുസരിച്ച് ദി ലാസ്റ്റ് റിസോർട്ടിന്റെ പ്രസിഡന്റ് ഫ്ലോറിയൻ വില്ലറ്റും ആ സ്ത്രീയുമാത്രമാണ് മരണസമയത്ത് അവിടെ ഉണ്ടായിരുന്നത്. ഷൂ അഴിച്ച് മാറ്റിയ ശേഷം അവർ പോഡിൽ കിടന്നെന്നും എന്തെങ്കിലും പറയാനുണ്ടോയെന്ന് ചോദിച്ചപ്പോൾ ഇല്ല എന്ന പറഞ്ഞ് ബട്ടൺ അമർത്തിയെന്നും വില്ലറ്റ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇത് വീഡിയോയിലൂടെ ഡോ ഫിലിപ് നിഷ്ചേ കണ്ടിരുന്നു.
ന്യൂസ് വീക്ക് പറയുന്നതനുസരിച്ച് സ്ത്രീക്ക് പ്രായപൂർത്തിയായ രണ്ട് ആൺമക്കൾ ഉണ്ട്. രണ്ട് വർഷമായി സ്ത്രീ ആത്മഹത്യ ചെയ്യാൻ ആഗ്രഹിച്ചിരുന്നതായാണ് വിവരം. തലയോട്ടിൽ അസുഖം ബാധിച്ചതിനെതുടർന്നാണ് അവർ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്. പിന്നാലെ മക്കളുടെ സമ്മതം വാങ്ങിയെന്നും അവർ അധികൃതരോട് പറഞ്ഞിരുന്നു. വളരെ ശാന്തമായാണ് സ്ത്രീ മരണപ്പെട്ടതെന്നാണ് വില്ലറ്റ് പറഞ്ഞത്. പിന്നാലെ വില്ലറ്റ് ഉൾപ്പെടെ നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് സ്ത്രീയുടെ ആത്മഹത്യയിൽ അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആത്മഹത്യയോ കൊലപാതകമോ?
‘സാർക്കോ സൂയിസെഡ് പോഡ്’ ഉപയോഗിച്ച് മരിച്ച് സ്ത്രീയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് ഡോക്ടർമാർ ശരിക്കും ഞെട്ടിത്. സ്ത്രീയുടെ കഴുത്തിൽ കഴുത്ത് ഞെരിച്ചതിന്റെ പാടുകൾ കണ്ടെത്തി. നിരവധി മാദ്ധ്യമങ്ങൾ അന്ന് അത് റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ കൊലപാതക സാദ്ധ്യത കണക്കിലെടുത്ത് കേസ് കൂടുതൽ വിശദമായ രീതിയിൽ അന്വേഷിച്ചു. പോഡുമായി ബന്ധപ്പെട്ടവരുടെ ഫോണുകൾ ഉൾപ്പെടെ പരിശോധിച്ചു. എന്നാൽ യുവതിയുടെ തലയോട്ടിയിലെ രോഗവസ്ഥയാണ് കഴുത്തിലെ പാടിന് കാരണമെന്ന് വില്ലറ്റിന്റെ സ്ഥാപനത്തെ ഉദ്ധരിച്ച് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
പോഡ് ഉപയോഗിച്ച് ശാന്തമായ രീതിയിലാണ് സ്ത്രീ മരിച്ചതെന്നും മനഃപൂർവമായ നരഹത്യയെന്ന ആരോപണം തെറ്റാണെന്നും ദി ലാസ്റ്റ് റിസോർട്ട് കമ്പനിയെ ഉദ്ധരിച്ച് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. പോഡിനുള്ളും പോഡ് സജ്ജീകരിച്ചിരുന്ന മരങ്ങൾക്കിടയിലും സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിൽ സംഭവം പതിഞ്ഞതായി റിപ്പോർട്ടുണ്ട്. എന്നാൽ എന്താണ് സംഭവിച്ചതെന്ന് ക്യാമറയിൽ വ്യക്തമല്ല. സൂയിസെെഡ് പോഡിന്റെ തകരാർ, ബാഹ്യ ഇടപെടുകൾ എന്നിവയിൽ അന്വേഷണം നടത്തുകയാണ് ഇപ്പോൾ പൊലീസ്. സ്വിസ് ക്രിമിനല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 115 പ്രകാരം ആത്മഹത്യയെ സഹായിക്കുന്നത് ‘സ്വാര്‍ത്ഥ’ കാരണങ്ങളാല്‍ ചെയ്യുന്ന കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നുണ്ട്.