സ്വന്തം ലേഖകൻ
കൊച്ചി :ബ്രഹ്മപുരം തീപിടുത്തത്തിൽ സർക്കാരിനെതിരെ വിമർശനവുമായി നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. ബ്രഹ്മപുരത്ത് അധികൃതര്‍ക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു.
‘ഇത്രയധികം മാലിന്യം സംസ്ക്കരിക്കാതെ ഈ പ്രദേശത്ത് സംഭരിച്ചുവെച്ചുവെന്നത് തന്നെ ഗുരുതര കുറ്റകൃത്യമാണ്.
തീപിടിത്തമുണ്ടാകുമെന്ന ബോധ്യമില്ലാതിരുന്നുവെന്ന ഒരു വിഭാഗത്തിന്റെ വാദം മുഖവിലക്കെടുക്കാനാകില്ല. മുമ്പും ഇവിടെ തീപിടിത്തമുണ്ടായിട്ടുണ്ട്. ബ്രഹ്മപുരം ഒരു സ്പന്ദിക്കുന്ന ടൈം ബോംബ് ആയിരുന്നു’.
തീപിടിത്തമുണ്ടായ ശേഷം പ്രശ്നം കൈകാര്യം ചെയ്യുന്നതിലും അധികൃതര്‍ക്ക് വീഴ്ച പറ്റി. അടിസ്ഥാന കാര്യങ്ങളില്‍ അധികൃതര്‍ക്ക് ജാഗ്രത ഇല്ലാതെ പോയി. ബ്രഹ്മപുരത്ത് എന്താണ് സംഭവിച്ചതെന്നതില്‍ കൃത്യമായ അന്വേഷണം വേണം. ഉത്തരവാദികള്‍ ജനങ്ങളോട് മറുപടി പറയണം. കഴിഞ്ഞ പത്ത് ദിവസമായി ഈ പ്രദേശത്തെ ജനങ്ങളിത് അനുഭവിക്കുകയാണ്. കേരളത്തില്‍ പല സ്ഥലത്തും ഇത്തരം ഭീഷണി ഉണ്ട്. ദുരന്തം സംഭവിച്ച ശേഷം, പറഞ്ഞിട്ട് കാര്യമില്ലെന്ന് പറയുന്നത് ശരിയല്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണം. കൊച്ചി വിട്ടു പോകാന്‍ ഇടമില്ലാത്തവര്‍ എന്ത് ചെയ്യുമെന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കല്‍ അടക്കം നടത്തേണ്ടത് സര്‍ക്കാരാണെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.
യുദ്ധകാലാടിസ്ഥാനത്തില്‍ ദുരന്ത നിവാരണ കര്‍മ്മ പരിപാടി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ തുറന്ന് സമ്മതിക്കണം. മുന്‍ കാലപരിചയമില്ലെന്ന് പറയുകയല്ല വേണ്ടത്. ദുരന്തം മുന്നില്‍ കണ്ട് കൃത്യമായ കാര്യങ്ങളും നടപടികളും സ്വീകരിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
The post ‘ബ്രഹ്മപുരം സ്പന്ദിക്കുന്ന ടൈം ബോംബായിരുന്നു; ദുരന്ത നിവാരണം നടപ്പാക്കുന്നതിൽ സർക്കാരിന് പരാജയം സംഭവിച്ചെങ്കിൽ അത് ജനങ്ങളോട് തുറന്ന് പറയണം’; രൂക്ഷ വിമർശനവുമായി രഞ്ജി പണിക്കർ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]