
മുംബൈ∙ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിർത്തിയില്ലെന്ന് അറിഞ്ഞപ്പോൾ കരഞ്ഞുപോയതായി ഓൾറൗണ്ടർ വെങ്കടേഷ് അയ്യർ. 2021 മുതൽ കൊൽക്കത്തയ്ക്കൊപ്പമുള്ള താരത്തെ ഇത്തവണ ടീം ഒഴിവാക്കുകയായിരുന്നു. ‘‘കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ശരിക്കും ഒരു കുടുംബമാണ്. അത് 16 ഓ 25 ഓ താരങ്ങൾ മാത്രമല്ല. ടീം മാനേജ്മെന്റ്, സ്റ്റാഫുകൾ തുടങ്ങി പിന്നണിയിലുള്ളവരെല്ലാം അതിന്റെ ഭാഗമാണ്. റിട്ടൻഷൻ ലിസ്റ്റിൽ എന്റെ പേരില്ലെന്ന് അറിഞ്ഞപ്പോൾ കണ്ണു നിറഞ്ഞിരുന്നു.’’– വെങ്കടേഷ് അയ്യർ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.
സ്പിൻ ബോളർമാർക്കെതിരെ തിളങ്ങുന്ന ബാറ്റർ; സഞ്ജു സാംസണ് ഇന്ത്യൻ ടെസ്റ്റ് ടീമിൽ വേണമെന്ന് സൈമൺ ഡൂൾ
Cricket
‘‘താരലേലത്തിൽ കൊൽക്കത്ത എനിക്കു വേണ്ടി ശ്രമിക്കുമോയെന്ന് അറിയാൻ ഞാൻ കാത്തിരിക്കുകയാണ്. ഒരു കുട്ടിയുടെ അത്രയും കൗതുകത്തോടെയാണു ഞാൻ ലേലത്തെ കാണുന്നത്. കൊൽക്കത്ത എന്നെ വീണ്ടും വാങ്ങിയാൽ അതാണു സന്തോഷം .’’– വെങ്കടേഷ് അയ്യർ പ്രതികരിച്ചു. 2021 ൽ കൊൽക്കത്ത ഫൈനലിലെത്തിയപ്പോൾ മുതൽ 2024ലെ കിരീടനേട്ടത്തിൽ വരെ ടീമിന്റെ ഭാഗമായ താരമാണ് വെങ്കടേഷ്. ഐപിഎൽ ഫൈനലിൽ കൊൽക്കത്തയ്ക്കായി വിജയ റൺസ് കുറിച്ചതും വെങ്കടേഷ് അയ്യരായിരുന്നു.
പാലക്കാട് 30 കോടിയുടെ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു; നിര്‍മ്മാണം ജനുവരിയില്‍ തുടങ്ങും
Cricket
‘‘സത്യം പറഞ്ഞാൽ കൊൽക്കത്ത നിലനിർത്തിയ താരങ്ങളെല്ലാം വളരെ മികച്ചവരാണ്. ക്രിക്കറ്റ് അറിയാവുന്ന ആർക്കും അതു മനസ്സിലാകും. പക്ഷേ റിട്ടൻഷൻ ലിസ്റ്റിൽ ഉൾപ്പെടണമെന്നു ഞാൻ ആഗ്രഹിച്ചിരുന്നു. കൊൽക്കത്തയാണ് എന്റെ കരിയറിൽ വഴിത്തിരിവുണ്ടാക്കിയത്. എന്നെക്കൊണ്ടു സാധിക്കുന്നതെല്ലാം ഞാൻ ഈ ടീമിനായി ചെയ്തിട്ടുണ്ട്.’’–വെങ്കടേഷ് വ്യക്തമാക്കി. കഴിഞ്ഞ സീസണിൽ കൊൽക്കത്തയ്ക്കായി നാല് അർധ സെഞ്ചറികൾ നേടിയ താരം, 370 റൺസ് അടിച്ചെടുത്തിരുന്നു.
English Summary:
KKR Star Venkatesh Iyer Gets Visibly Emotional After Not Being Retained