സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ തെരുവ് നായ്ക്കളെ പട്ടിണിക്കിട്ടുകൊന്നു. മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ വെച്ച് മൂന്ന് മാസം മുൻപ് ഡോക്ടറെ തെരുവ് നായ കടിച്ചിരുന്നു.
ഇങ്ങനെ ആൾത്താമസമില്ലാത്ത കെട്ടിടത്തിൽ പൂട്ടിയിട്ട നായ്ക്കളാണ് പട്ടിണി കിടന്ന് പുഴുവരിച്ചു ചത്തത്. നായ്ക്കളെ പൂട്ടിയിട്ട കാര്യം ജീവനക്കാർ മറന്നുപോയതോ, അല്ലങ്കിൽ മനഃപൂർവ്വം പട്ടിണിക്കിട്ട് കൊന്നതോ ആണെന്ന സംശയമാണ് മൃഗ സ്നേഹികൾ ഉയർത്തുന്നത്.
പൂട്ടിയിട്ടവർ തിരിഞ്ഞ് നോക്കാതെ വന്നതോടെ പട്ടിണികിടന്ന് പുഴുവരിച്ച് നായ്ക്കൾ ചാവുകയായിരുന്നു. ഇതോടെ ദാരുണമായ സംഭവം അധികൃതർ മുക്കി .
നായ്ക്കളെ പൂട്ടിയിട്ട വിവരം മാധ്യമ ശ്രദ്ധയിൽ വരാതിരിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അധികൃതർക്ക് രക്ഷയുണ്ടായില്ല. പട്ടിണി കിടന്ന് നായകൾ ചത്ത വിവരം ലഭിച്ചതിനേ തുടർന്ന് തേർഡ് ഐ ന്യൂസ് നടത്തിയ അന്വേഷണത്തിൽ പട്ടി പുഴുവരിച്ച് കിടക്കുന്ന ചിത്രങ്ങൾ സഹിതം ലഭിക്കുകയായിരുന്നു. മൃഗങ്ങളോട് പോലും ഇത്രയും ക്രൂരവും നീചവുമായി പെരുമാറാൻ സാധിക്കുന്നവർ മനുഷ്യരെ എങ്ങനെയാകും പരിചരിക്കുക എന്നത് നമുക്ക് ചിന്തിക്കാവുന്നതേയുള്ളു.
നായ്ക്കളെ അതിദയനീയമായി കൊലപ്പെടുത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മൃഗസ്നേഹികൾ മേനകാ ഗാന്ധി അടക്കമുള്ളവർക്ക് പരാതി നല്കാൻ ഒരുങ്ങുകയാണ്.
The post ക്രൂരതയ്ക്ക് അതിരുകളില്ല…! കോട്ടയം മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ ഡോക്ടറെ കടിച്ച തെരുവ് നായ്ക്കളെ പട്ടിണിക്കിട്ടുകൊന്നു ; പേയുണ്ടെന്ന സംശയത്താൽ സൂപ്രണ്ടിന്റെ ക്വാർട്ടേഴ്സിൽ പൂട്ടിയിട്ട നായ്ക്കളാണ് പട്ടിണി കിടന്ന് പുഴുവരിച്ചു ചത്തത്..!ദാരുണമായ സംഭവം പുറംലോകമറിയാതെ മുക്കി; ജീവൻ രക്ഷിക്കേണ്ടവർ തന്നെ ജീവനെടുക്കുമ്പോൾ !! appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]