ന്യൂഡല്‍ഹി: കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച സംഭവത്തില്‍, ഒമ്പത് സംസ്ഥാനങ്ങളില്‍ വാര്‍ത്താ സമ്മേളനം നടത്തി പ്രതിരോധിക്കാന്‍ ബിജെപിയുടെ തീരുമാനം. ഡല്‍ഹി, പഞ്ചാബ്, ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, ബംഗാള്‍, കേരളം തുടങ്ങി പ്രധാനമന്ത്രിക്ക് കത്തെഴുതിയ പ്രതിപക്ഷ നേതാക്കളുടെ സ്വന്തം സംസ്ഥാനങ്ങളിലാണ് വാര്‍ത്താസമ്മേളനം സംഘടിപ്പിക്കുന്നത്.
മനോജ് തിവാരി (ഡല്‍ഹി), സുവേന്ദു അധികാരി (ബംഗാള്‍), സഞ്ജയ് ജയ്സ്വാള്‍ (ബിഹാര്‍), ബ്രിജേഷ് പഥക് (ഉത്തര്‍ പ്രദേശ്), സഞ്ജയ് ബന്ദി (തെലങ്കാന) തുടങ്ങിയ നേതാക്കളാകും വാര്‍ത്താ സമ്മേളനങ്ങളെ അഭിസംബോധന ചെയ്യുക.
മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റു ചെയ്തതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാക്കള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്.
The post മോദിക്കയച്ച കത്തിന് ബിജെപിയുടെ മറുപടി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]