ആസിഫലിയെ നായകനാക്കി അർഫാസ് അയൂബ് സംവിധാനം ചെയ്ത ലെവൽ ക്രോസിന്റെ തിരക്കഥ അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ്ന്റെ ലൈബ്രറിയിലേക്ക് തിരഞ്ഞെടുത്തു. ആസിഫ് അലിയെ കൂടാതെ അമല പോളും ഷറഫുദ്ദീനുമാണ് പ്രധാനപ്പെട്ട മറ്റ് താരങ്ങൾ. അർഫാസ് അയൂബിന്റേതാണ് കഥയും തിരക്കഥയും. സംഭാഷണങ്ങൾ എഴുതിയത് അർഫാസിന്റെ പിതാവും അറിയപ്പെടുന്ന നടൻ കൂടിയായ ആദം അയൂബാണ്.
അഭിഷേക് ഫിലിംസിന്റെ ബാനറിൽ രമേശ് പി പിള്ള നിർമിച്ച് ജിത്തു ജോസഫ് അവതരിപ്പിച്ച ലെവൽ ക്രോസ് സംവിധാന മികവുകൊണ്ടും തിരക്കഥയുടെ പ്രത്യേകത കൊണ്ടും ഏറെ പ്രശംസ നേടിയിരുന്നു. തിയേറ്ററുകളിലും ചിത്രത്തിന് നല്ല പ്രതികരണമായിരുന്നു. ആമസോൺ പ്രൈമിൽ റിലീസായതിന് ശേഷവും ചിത്രത്തിന് ഗംഭീര വരവേൽപ്പാണ് ലഭിക്കുന്നത്.
ടുണീഷ്യയിൽ ചിത്രീകരിച്ച ആദ്യ ഇന്ത്യൻ സിനിമ എന്ന പ്രത്യേകതയും ലെവൽ ക്രോസിനുണ്ട്. അപ്പു പ്രഭാകരാണ് ചിത്രത്തിന്റെ ക്യാമറമാൻ. സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖർ ആണ് സംഗീതം ഒരുക്കിയത്. വിനായക് ശശികുമാറിന്റേതാണ് വരികൾ. എഡിറ്റിങ്: ദീപു ജോസഫ്, സൗണ്ട് ഡിസൈനർ: ജയദേവ് ചക്കാടത്ത്. കോസ്റ്റ്യൂം ലിന്റ്റ ജീത്തു. മേക്കപ്പ് റോണക്സ് സേവ്യർ. പ്രൊഡക്ഷൻ ഡിസൈനർ പ്രേം നവാസ്. പി ആർ ഓ മഞ്ജു ഗോപിനാഥ്. വെഫറർ ആണ് ചിത്രം ജൂലൈ 26 ന് തീയറ്ററുകളിലെത്തിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]