പതിനാല് മാസത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്റേതായി ഒരു സിനിമ വരുന്നു. അതും തെലുങ്കില്‍. മുന്‍ തെലുങ്ക് പടങ്ങളില്‍ അദ്ദേഹം രചിച്ച വിജയഗാഥ വീണ്ടും ആവര്‍ത്തിക്കാന്‍ ആയിരുന്നു ആ വരവ്. പ്രഖ്യാപനം മുതല്‍ ശ്രദ്ധിക്കപ്പെട്ട ലക്കി ഭാസ്കര്‍ മുന്‍വിധികളെ മാറ്റിമറിച്ച് വന്‍ സ്വീകാര്യത നേടുകയാണ്. ഭാസ്കര്‍ എന്ന നായക കഥാപാത്രമായി ദുല്‍ഖര്‍ സ്ക്രീനില്‍ നിറഞ്ഞാടിയപ്പോള്‍ ബോക്സ് ഓഫീസിലും പൊന്‍തിളക്കം.
ഒക്ടോബര്‍ 31ന് ദീപാവലി റിലീസായാണ് ലക്കി ഭാസ്കര്‍ തിയറ്ററുകളില്‍ എത്തിയത്. പാന്‍ ഇന്ത്യന്‍ റിലീസായി എത്തിയ ചിത്രം തെലുങ്കിന് പുറമെ മലയാളം, തമിഴ്, ഹിന്ദി തുടങ്ങി ഭാഷകളിലും റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് റിലീസ് ദിനം മുതല്‍ എല്ലാ ഭാഷകളിലും ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ അധിക ഷോകളും തിയറ്ററുകളില്‍ ആരംഭിച്ചിട്ടുണ്ട്. കേരളത്തില്‍ 102 അധിക ഷോകളാണ് മൂന്നാം ദിനം നടന്നതെന്ന് ട്രേഡ് അനിലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ന്നാ താൻ കേസ് കൊട്’ ടീം വീണ്ടും, ഒപ്പം ലിസ്റ്റിനും; ചക്കോച്ചന്റെ ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ വരുന്നു
അതേസമയം, റിലീസ് ചെയ്ത് രണ്ട് ദിവസത്തില്‍ ലക്കി ഭാസ്കര്‍ നേടിയത് 𝟐𝟔.𝟐 കോടിയോളം രൂപയാണ്. 𝟏𝟐.𝟕𝟎 കോടിയായിരുന്നു ആദ്യദിനത്തിലെ കണക്ക്. 2.5 കോടിയായിരുന്നു കേരളത്തിലെ ആദ്യദിന കളക്ഷന്‍. ഇന്നലെയും ഇന്നും അവധി ദിവസങ്ങള്‍ ആയതിനാല്‍ വന്‍ കളക്ഷനില്‍ ലക്കി ഭാസ്കറിന്റെ വന്‍ കുതിച്ചു ചാട്ടമാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ ഇന്നത്തോടെ ചിത്രം മുടക്കു മുതല്‍ തിരിച്ചു പിടിക്കും.
വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ മീനാക്ഷി ചൗധരി, ആയിഷ ഖാൻ, ഹൈപ്പർ ആദി, പി. സായ് കുമാർ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്നിട്ടുണ്ട്. മുപ്പത് കോടിയോളം രൂപയാണ് ലക്കി ഭാസ്കറിന്റെ ബജറ്റ് എന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]