.news-body p a {width: auto;float: none;}
വാഷിംഗ്ടൺ: അടുത്ത യു.എസ് പ്രസിഡന്റ് ആരാകും എന്ന ചർച്ചയിലാണ് ലോകം. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും വൈസ് പ്രസിഡന്റുമായ കമലാ ഹാരിസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് അരങ്ങേറുന്നത്.
യു.എസിന്റെ ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റാണ് കമല. തിരഞ്ഞെടുക്കപ്പെട്ടാൽ യു.എസിന്റെ ആദ്യ വനിതാ പ്രസിഡന്റെന്ന ചരിത്രനേട്ടവും സ്വന്തമാകും. വൈസ് പ്രസിഡന്റിൽ നിന്ന് യു.എസ് പ്രസിഡന്റിന്റെ കസേരയിൽ എത്തിപ്പെട്ട നേതാക്കൾ നിരവധിയുണ്ട്. നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ ഇക്കൂട്ടത്തിൽപ്പെടും. കമലയും ഈ ലിസ്റ്റിൽ ഇടംനേടുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം.
1789 മുതൽ 2021 വരെ യു.എസിൽ – 49 വൈസ് പ്രസിഡന്റുമാർ
ഇതിൽ പ്രസിഡന്റായത് – 15
സിറ്റിംഗ് പ്രസിഡന്റിന്റെ മരണം മൂലം ചുമതലയേറ്റവർ – 8
സിറ്റിംഗ് പ്രസിഡന്റിന്റെ രാജി മൂലം ചുമതലയേറ്റത് – 1
തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയവർ – 6
# പ്രസിഡന്റായ വൈസ് പ്രസിഡന്റുമാർ
(വൈസ് പ്രസിഡൻഷ്യൽ ടേം ഒപ്പം)
1. ജോൺ ആഡംസ് ( 1789 -1797 )
2. തോമസ് ജെഫേഴ്സൺ ( 1797- 1801 )
3. മാർട്ടിൻ വാൻ ബ്യൂറൻ (1833-1837 )
4. ജോൺ ടൈലർ (1841)
5. മില്ലാർഡ് ഫിൽമോർ ( 1849 – 1850)
6. ആൻഡ്രൂ ജോൺസൺ ( 1865 )
7. ചെസ്റ്റർ എ. ആർതർ ( 1881 )
8. തിയഡോർ റൂസ്വെൽറ്റ് (1901)
9. കാൽവിൻ കൂളിഡ്ജ് ( 1921 – 1923 )
10. ഹാരി ട്രൂമാൻ (1945)
11. റിച്ചാർഡ് നിക്സൺ ( 1953-1961 )
12. ലിൻഡൻ ജോൺസൺ (1961 – 1963 )
13. ജെറാൾഡ് ആർ. ഫോർഡ് (1973-1974 )
14. ജോർജ് എച്ച്. ഡബ്ല്യു. ബുഷ് ( 1981 -1989 )
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
15. ജോ ബൈഡൻ ( 2009- 2017 )