കഴിഞ്ഞ ദിവസമാണ് താരദമ്പതികളായ ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും ആദ്യമായി മകളുടെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. പിന്നാലെ മകളുടെ പേരും ഇവര്‍ പുറത്തുവിട്ടിരുന്നു. ദുആ
പദുകോണ്‍ സിങ് എന്നാണ് മകളുടെ പേര്. ഇപ്പോഴിതാ ദീപിക പങ്കുവെച്ച മറ്റൊരു വീഡിയോയാണ് ചര്‍ച്ചയാകുന്നത്.
നവജാതശിശുക്കളുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് നടി പങ്കുവെച്ചത്. മറ്റൊരു ഇന്‍സ്റ്റഗ്രാം പേജിലെ വീഡിയോ നടി സ്റ്റോറിയിലൂടെ പങ്കുവെക്കുകയായിരുന്നു. ഭര്‍ത്താവ് രണ്‍വീര്‍ സിങ്ങിനെ മെന്‍ഷന്‍ ചെയ്തിട്ടുമുണ്ട്. ദീപിക ഇന്‍സ്റ്റഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്തതിന് പിന്നാലെ വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേര് വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തി.
Also Read
‘ഞങ്ങളുടെ പ്രാർഥനകൾക്കുള്ള ഉത്തരം’,ആദ്യമായി …
നവജാതശിശുക്കള്‍ ചെയ്യുന്ന കാര്യങ്ങളെ സംബന്ധിച്ചുള്ളതാണ് വീഡിയോ. ഒരു കുഞ്ഞും അമ്മയുമാണ് വീഡിയോയിലുള്ളത്. കുഞ്ഞ് തന്റെ കൈ മുഴുവനായി ഉപയോഗിച്ച് അമ്മയുടെ ഒരു വിരലില്‍ പിടിക്കുന്നു, വായ തുറന്ന് ഉറങ്ങുന്നു, കൈകളുയര്‍ത്തി ഉറങ്ങുന്നു എന്നിങ്ങനെ നവജാതശിശുക്കള്‍ ചെയ്യുന്ന നിരവധി കാര്യങ്ങള്‍ വീഡിയോയില്‍ പ്രതിപാദിക്കുന്നു.
വെള്ളിയാഴ്ചയാണ് ദീപികയും രൺവീറും കുഞ്ഞിന്റെ പേര് വെളിപ്പെടുത്തുകയും പേരിന് പിന്നിലുള്ള കാരണം വ്യക്തമാക്കുകയും ചെയ്തത്. ‘ദുആ പദുകോണ്‍ സിങ്. ദുആ എന്നാല്‍ പ്രാര്‍ഥന എന്നാണര്‍ഥം. കാരണം ഞങ്ങളുടെ പ്രാര്‍ഥനകൾക്കുള്ള ഉത്തരമാണ് അവള്. ഞങ്ങളുടെ ഹൃദയം സ്നേഹം കൊണ്ടും നന്ദികൊണ്ടും നിറഞ്ഞിരിക്കുന്നു.’ – ഇന്‍സ്റ്റഗ്രാമില്‍ താരദമ്പതികള്‍ കുറിച്ചു.
ഇറ്റലിയിലെ കോമോ തടാകത്തിന്റെ പശ്ചാത്തലത്തില്‍ 2018 നവംബര്‍ 14-നാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും വിവാഹിതരായത്. കഴിഞ്ഞ നവംബറില്‍ അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കുഞ്ഞുടുപ്പിന്റേയും ഷൂസിന്റേയും ബലൂണുകളുടേയും ചിത്രം പങ്കുവെച്ച് ഇരുവരും മാതാപിതാക്കളാകാന്‍ ഒരുങ്ങുന്ന സന്തോഷവാര്‍ത്ത ആരാധകരെ അറിയിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]