
തിരുവനന്തപുരം: യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലേക്ക് പുരുഷ നഴ്സുമാരെ നിയമിക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേനയാണ് റിക്രൂട്ട്മെന്റ്. 100 ഒഴിവുകളാണുള്ളത്.
നഴ്സിംഗ് ബിരുദവും ഐസിയു, എമർജൻസി, അര്ജന്റ് കെയര്‍, ക്രിട്ടിക്കൽ കെയർ, ഓയിൽ ആന്‍ഡ് ഗ്യാസ് നഴ്സിങ് എന്നീ മേഖലകളിലേതിലെങ്കിലും രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. പ്രായപരിധി 40 വയസ്സിൽ താഴെ. DOH ലൈസെൻസ് ഉള്ളവർക്ക് മുൻഗണനയുണ്ട്.
ശമ്പളം: 5000 ദിര്‍ഹം. വിസ, എയർ ടിക്കറ്റ്, താമസ സൗകര്യം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യം.
Read Also – ഇന്ത്യൻ എംബസിയിൽ തൊഴിൽ അവസരങ്ങൾ; 7200 റിയാൽ വരെ ശമ്പളം, അപേക്ഷ ഓൺലൈനായി സമർപ്പിക്കാം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, പാസ്സ്പോർട്, എന്നിവ 2024 നവംബർ 20 ന് മുൻപ് [email protected] എന്ന ഈമെയിലിലേക്കു അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2329440/41/42 /45 / 7736496574.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]