
രാജ്യമാകെയും ദീപാവലി ആഘോഷിക്കുന്നത് ദീപങ്ങൾ തെളിയിച്ചും പടക്കം പൊട്ടിച്ചും മധുരം പങ്കുവച്ചുമൊക്കെയാണ്. എന്നാൽ, ദീപാവലി ആഘോഷിക്കാത്ത ഒരു ഗ്രാമമുണ്ട് അങ്ങ് ഹിമാചൽ പ്രദേശിൽ. വർഷങ്ങളായി ആ നാട്ടുകാർ ദീപാവലി ആഘോഷിക്കാറില്ല. ആ ദിവസം ഒരു സാധാരണ ദിവസം പോലെ തന്നെയാണവർക്ക്. അതിന് കാരണമായി പറയുന്നത്, നൂറ്റാണ്ടുകൾ മുമ്പുള്ള ഒരു ശാപമാണ്.
ഹിമാചൽ പ്രദേശിലെ ഹാമിർപൂർ ജില്ലയിലെ സമ്മൂ ഗ്രാമമാണ് ദീപാവലിയുടെ ഒരാഘോഷവും നടത്താത്തത്. ഹാമിർപൂരിൽ നിന്നും 25 കിലോമീറ്റർ ദൂരത്തായിട്ടാണ് ഈ ഗ്രാമം. ദീപാവലി ദിനത്തിൽ ഇവിടെയാരും പടക്കം പൊട്ടിക്കുകയോ, ദീപാലങ്കാരങ്ങളൊരുക്കുകയോ, മധുരം പങ്കുവയ്ക്കുകയോ ഒന്നും തന്നെ ചെയ്യാറില്ല. വളരെക്കാലം മുമ്പ് ദീപാവലി ദിനത്തിൽ ആ ഗ്രാമത്തിൽ വച്ച് സതി അനുഷ്ഠിക്കേണ്ടി വന്ന ഒരു സ്ത്രീയുടെ ശാപമാണത്രെ അതിന് കാരണം.
ഇവിടെ പുതുതലമുറയോടും ആളുകൾ ദീപാവലി ആഘോഷിക്കരുതെന്ന് ഉപദേശിക്കും. അങ്ങനെ ആഘോഷിച്ചാൽ അത് ഗ്രാമത്തിന് ദുരന്തങ്ങളും നിർഭാഗ്യവും മരണങ്ങളും കൊണ്ടുവരും എന്നാണ് നാട്ടുകാരുടെ വിശ്വാസം.
വളരെക്കാലം മുമ്പ് ഗ്രാമത്തിലെ ഒരു സ്ത്രീ തന്റെ സ്വന്തം വീട്ടിൽ നിന്നും ഭർത്താവിന്റെ വീട്ടിലേക്ക് വന്നു. എന്നാൽ, രാജാവിന്റെ സൈന്യത്തിൽ പ്രവർത്തിച്ചിരുന്ന അവരുടെ ഭർത്താവ് മരണപ്പെട്ട വാർത്തയാണ് ഗ്രാമത്തിൽ അവളെ വരവേറ്റത്. അന്നൊരു ദീപാവലി ദിവസം ആയിരുന്നു. അങ്ങനെ, ഭർത്താവിന്റെ ചിതയിൽ ചാടി ഗർഭിണിയായിരുന്ന അവൾ ജീവൻ വെടിഞ്ഞു. ഇനി ഒരിക്കലും ഈ നാട്ടിൽ ആർക്കും ദീപാവലി ആഘോഷിക്കാൻ അവസരം കിട്ടാതിരിക്കട്ടേ എന്നും അവൾ അവസാന നിമിഷം ശപിച്ചത്രെ.
അതേ തുടർന്നാണ് നാട്ടുകാർ ദീപാവലി ആഘോഷിക്കാത്തത്. ഇതുവരേയും ഗ്രാമവാസികൾക്ക് അതിന് ധൈര്യം വന്നിട്ടില്ല എന്നാണ് പറയുന്നത്.
‘ദീപാവലിയാണ്, ചിക്കനോ മട്ടനോ കഴിക്കരുത്’; ഡെലിവറി ഏജന്റ് ദേഷ്യപ്പെട്ടു, തരിച്ചു നിന്നുപോയെന്ന് യുവാവ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]