
സ്വന്തം ലേഖിക
കോട്ടയം: അഭിഭാഷകരുടേയും കോടതികളുടേയും ഏറ്റവും സുപ്രധാനമായ ആവശ്യമായിരുന്നിട്ടും കോട്ടയത്ത് മാത്രം കോർട്ട് കോപ്ലക്സ് നവീകരിക്കാതെ പോകുന്നത് എന്തുകൊണ്ട് എന്ന് അന്വേഷിക്കണമെന്ന് ഭാരതീയ അഭിഭാഷക പരിഷത്ത് കോട്ടയം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
കോട്ടയം മഹാനഗരമായി മാറിയിട്ടും കോട്ടയം ജില്ലയിൽ ഒരു കോർട്ട് കോംപ്ലക്സ് എന്നത് ഒരു സ്വപ്നം മാത്രമായി മാറിയിരിക്കുന്നു. കോട്ടയം ജില്ലയിലെ മറ്റ് കോർട്ട് സെന്ററുകളായ ചങ്ങനാശ്ശേരി, വൈക്കം, പാലാ, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ എന്നിവിടങ്ങളിലെല്ലാം കോടതി സമുച്ചയങ്ങൾ പണി തീർത്ത് ആധുനിക രീതിയിൽ കോടതികളുടെ പ്രവർത്തനം ആരംഭിച്ചിട്ടുള്ളതാണ്.
അത് മാതൃകയാക്കി കോട്ടയവും പ്രവർത്തിക്കണമെന്ന് അഭാഷകർക്ക് വേണ്ടിയും കോടതികളിലെ ജീവനക്കാർക്ക് വേണ്ടിയും അഭിഭാഷക പരിഷത്ത് ആവശ്യപ്പെട്ടു.
കോട്ടയത്ത് സ്ത്രീകളുടെ ബാത് റൂം സൗകര്യങ്ങൾ, കൊച്ചു കുട്ടികളുമായി വന്ന് പ്രാക്ടീസ് ചെയ്യുന്നതിനുള്ള ഫീഡിംഗ്/ വിശ്രമ സാഹചര്യങ്ങൾ, വിശ്രമമുറികൾ, ഭക്ഷണ സാഹചര്യങ്ങൾ എന്നിവ തീർത്തും പരിതാപകരമാണ്.
കോടതി മുറികൾ അഭിഭാഷകരും കക്ഷികളും തിങ്ങി നിന്ന് എല്ലാവിധ സാംക്രമിക രോഗങ്ങളും പടർത്തും വിധമാണ്. കോടതിയിൽ വിളിക്കുന്ന കേസുകൾ പുറത്ത് നിൽക്കുന്നവർക്ക് കേൾക്കുവാനോ, പ്രതികൾക്ക് കൂട്ടിലേക്ക് കയറുന്നതിനോ സാധിക്കുന്നില്ല.
ഉഷ്ണകാലത്ത് കോടതിമുറികളിൽ ഇരിക്കുക എന്നത് അസഹനീയമാണ്. ബാർ അസോസിയേഷനിലെ പരിപാടികൾ നടത്തുന്നതിന് പുറത്ത് ഹാൾ തേടി പോകേണ്ട അവസ്ഥയുമുണ്ട്. മതിയായ സൗകര്യമുള്ള കാർ പാർക്കിംഗ് ഏരിയയും അഭിഭാഷകർക്ക് ലഭ്യമല്ല.
മുൻ ഭാരവാഹികളുടെ പ്രവർത്തനങ്ങളിലെ വീഴ്ചകൊണ്ടാണോ ഇതൊക്കെ സംഭവിക്കുന്നത് എന്ന് സംശയമുണരുന്നത് സ്വാഭാവികമാണ്. ലക്ഷക്കണക്കിന് രൂപ ചിലവഴിച്ചു മറ്റു കാര്യങ്ങൾ ചെയ്യുമ്പോൾ ആവശ്യമെങ്കിൽ കെട്ടിട നിർമ്മാണത്തിന് സ്വയം പണം കണ്ടെത്തുവാനും ബാർ അസോസ്സിയേഷൻ മുൻകൈ എടുക്കേണ്ടതാണ്. മാറി മാറി വരുന്ന സംസ്ഥാന സർക്കാരിനെ മാത്രം ആശ്രയിക്കാതെ കേന്ദ്ര സർക്കാരിന്റെ സഹായം തേടുന്നതിനെതിരെ മുഖം തിരിച്ചിരിക്കുന്ന നടപടിയും പുനപരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
അതുകൊണ്ട് നവീകരിച്ച കോടതി കെട്ടിട നിർമ്മാണകാര്യത്തിൽ അടിയന്തിരമായ ഒരു തീരുമാനം മാത്രമല്ല വേണ്ടത്. ഈ വർഷം തന്നെ കെട്ടിടത്തിന്റെ ഒരു നിലയെങ്കിലും പൂർത്തീകരിച്ച് കാട്ടുന്നതിലേക്ക് ബാർ അസോസിയേഷൻ ഉണർന്ന് പ്രവർത്തിക്കണമെന്ന് ഭാരതീയ അഭിഭാഷക പരിഷത്ത്, കോട്ടയം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]