
പാന്‍-ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ഹനുമാന് ശേഷം പ്രശാന്ത് വര്‍മ്മ ഒരുക്കുന്ന ‘ജയ് ഹനുമാന്’ എന്ന ചിത്രത്തിന്റെ തീം സോങ് പുറത്ത്. ദീപാവലി പ്രമാണിച്ചാണ് ചിത്രത്തിന്റെ തീം സോങ് റിലീസ് ചെയ്തത്. ഒരു മിനിട്ടിന് മുകളില്‍ ദൈര്‍ഘ്യമുള്ള ഈ ഗാനം ആലപിച്ചിരിക്കുന്നത് രേവന്ത്, രചിച്ചിരിക്കുന്നത് കല്യാണ്‍ ചക്രവര്‍ത്തി. ഓജസ് ആണ് ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ കന്നഡ സൂപ്പര്‍താരം റിഷഭ് ഷെട്ടി നായകനായ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഒക്ടോബര്‍ 30 നു പുറത്ത് വിട്ടിരുന്നു. ഹനുമാന് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ജയ് ഹനുമാന് നിര്‍മ്മിക്കുന്നത് തെലുങ്കിലെ വമ്പന്‍ നിര്‍മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സ് ആണ്.
കൈയ്യില്‍ ശ്രീരാമ ഭഗവാന്റെ വിഗ്രഹം ആദരവോടെ പിടിച്ച്, കാലില്‍ ഇരിക്കുന്ന ഹനുമാന് എന്ന കഥാപാത്രമായി ആണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ റിഷഭ് ഷെട്ടിയെ ചിത്രീകരിച്ചിരിക്കുന്നത്. ഈ ആകര്‍ഷകമായ പോസ്റ്റര്‍ റിഷഭിന്റെ ബലിഷ്ഠമായ ശരീരത്തോടൊപ്പം ഹനുമാന്റെ അഗാധമായ ഭക്തിയും ശക്തിയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഈ ഐതിഹാസിക വ്യക്തിത്വത്തെ അദ്ദേഹം എങ്ങനെ സ്ക്രീനില്‍ ജീവസുറ്റതാക്കുന്നു എന്നറിയാന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
തകര്‍ക്കാനാവാത്ത ശക്തിയുടെയും വിശ്വസ്തതയുടെയും പ്രതീകമായ ഹനുമാന്റെ കഥ പറയുന്ന ചിത്രം വമ്പന്‍ ആക്ഷന്‍ ചിത്രമായാണ് പ്രശാന്ത് വര്‍മ്മ ഒരുക്കാന്‍ പോകുന്നത്. പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണ് ജയ് ഹനുമാന്. നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഉയര്‍ന്ന ബജറ്റിലും മികച്ച സാങ്കേതിക നിലവാരത്തിലുമായിരിക്കും ഒരുക്കുന്നത്. ഐമാക്സ് ത്രീഡി ഫോര്‍മാറ്റിലാണ് ജയ് ഹനുമാന് ചിത്രീകരിക്കുന്നത്. പിആര്‍ഒ- ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]