
വീരമൃത്യു വരിച്ച മേജര്‍ മുകുന്ദ് വരദരാജിന്റെ ജീവിതം വെള്ളിത്തരിയിലേക്കെത്തുകയാണ്. അമരന് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയനാണ് ടൈറ്റില്‍ റോളിലെത്തിയിരിക്കുന്നത്. സായിപല്ലവിയാണ് മുകുന്ദിന്റെ ഭാര്യ ഇന്ദുവിന്റെ കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്. ഇതിനിടെ മേജര്‍ മുകുന്ദിന്റെ മകളോട് ഒപ്പമിരിക്കുന്ന തമിഴ് നടന് വിജയ്യുടെ ഫോട്ടോയാണ് വൈറലാവുന്നത്. മുകുന്ദിന്റെ മരണത്തിന് ശേഷം വിജയ് കുടുംബത്തെ സന്ദര്‍ശിച്ച ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്
2014-ലാണ് മേജര്‍ മുകുന്ദ് മിലിട്ടറി ഓപ്പറേഷനിടെ കൊല്ലപ്പെടുന്നത്. മുകുന്ദിനോടുള്ള ആദരസൂചകമായി അന്ന് വിജയ് മുകുന്ദിന്റെ കുടുംബത്തിന്റെ സന്ദര്‍ശിക്കുകയായിരുന്നു. കത്തി സിനിമ ഷൂട്ടിങ്ങിനിടെയായിരുന്നു സന്ദര്ശനംമേജര് മുകുന്ദിന്റെ മകളോടൊപ്പമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ അന്ന് ശ്രദ്ധ നേടിയിരുന്നു. അമരന് സിനിമയുടെ ഭാഗമായി വീണ്ടും ചിത്രം വെെറലാവുകയായിരുന്നു.
ഒക്ടോബര്‍ 31ന് ദീപാവലി റിലീസായാണ് അമരന് തീയേറ്ററുകളിലെത്തുന്നത്.കമല്‍ഹാസന്റെ രാജ് കമല്‍ പ്രൊഡക്ഷന്‍സാണ് നിര്‍മാണം. രാജ്കുമാര് പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]