
.news-body p a {width: auto;float: none;}
ധാക്ക: ഇന്ന് സോഷ്യൽ മീഡിയ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഓൺലൈൻ കണ്ടന്റുകൾ ഷെയർ ചെയ്യുന്നത്. എന്നാൽ ലൈക്കും ഷെയറും കിട്ടാൻ വേണ്ടി മാത്രം അശ്രദ്ധമായി ചെയ്യുന്ന പല കാര്യങ്ങളും ഗുരുതരമായ അപകടം ക്ഷണിച്ചുവരുത്തും.
ബംഗ്ലാദേശിലുണ്ടായ അത്തരം സംഭവത്തിന്റെ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. റെയിൽവേ പാളത്തോട് ചേർന്ന് നിന്ന് ടിക്ക്ടോക്ക് വീഡിയോ പകർത്തിയ കൗമാരക്കാരിൽ ഒരാളെ ചീറിപ്പാഞ്ഞുവന്ന ട്രെയിൻ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽപ്പെട്ട ആൺകുട്ടിക്ക് ജീവൻ തിരിച്ചുകിട്ടിയെങ്കിലും നില ഗുരുതരമാണെന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബംഗ്ലാദേശിലെ രംഗ്പ്പൂരിലുള്ള ഷിൻഗിമാരി റെയിൽവേ ബ്രിഡ്ജിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. സംഭവം എന്ന് നടന്നതാണെന്ന് വ്യക്തമല്ല. എക്സിലൂടെ പുറത്തുവന്ന വീഡിയോ വൈറലായതോടെ നിരവധി പേരാണ് ഇത്തരത്തിൽ അപകടകരമായി വീഡിയോയും ചിത്രങ്ങളും പകർത്തുന്നവരെ വിമർശിച്ച് രംഗത്തെത്തിയത്. ഇക്കൊല്ലം ആദ്യം റെയിൽ പാളത്തോട് ചേർന്ന് നിന്ന് സെൽഫിയെടുക്കവെ മെക്സിക്കോയിൽ ഒരു യുവതി ട്രെയിൻ തട്ടി മരിച്ചിരുന്നു.