
പ്രണയബന്ധത്തെ കുറിച്ചുള്ള പല ന്യൂജെൻ വാക്കുകളെ കുറിച്ചും പിടിയില്ലാത്ത ഒരുപാട് ആളുകളുണ്ട്. സോംബിയിംഗ്, കിറ്റെൻ ഫിഷിംഗ്, ലവ് ബോംബിംഗ് തുടങ്ങി അനേകം വാക്കുകളുണ്ട് അങ്ങനെ. പ്രണയബന്ധത്തെ കുറിച്ചുള്ള പല ന്യൂജെൻ വാക്കുകളെ കുറിച്ചും പിടിയില്ലാത്ത ഒരുപാട് ആളുകളുണ്ട്.
സോംബിയിംഗ്, കിറ്റെൻ ഫിഷിംഗ്, ലവ് ബോംബിംഗ് തുടങ്ങി അനേകം വാക്കുകളുണ്ട് അങ്ങനെ. പ്രണയബന്ധം എന്നതിനും അപ്പുറം ഓരോ ലക്ഷ്യങ്ങൾ മനസിൽ വച്ചുള്ള ടോക്സിക് ബന്ധങ്ങളാണ് ഇതിൽ പലതും. ഈ ഓരോ വാക്കുകൾക്കും ആ ലക്ഷ്യം വെളിവാക്കുന്ന അർത്ഥവുമുണ്ട്. കാമുകൻ/ കാമുകി പെട്ടെന്നൊരുനാൾ സ്ഥലം വിടുന്നു.
ഫോണിലടക്കം എവിടെയും കിട്ടില്ല. പിന്നീട് ഒന്നും സംഭവിക്കാത്തതുപോലെ തിരികെ വരുന്നു.
അതാണ് സോംബിയിംഗ്. സോഷ്യൽ മീഡിയകളിലും ഡേറ്റിംഗ് ആപ്പുകളിലും ആകർഷണമുള്ളവരായി തോന്നാൻ കള്ളം കാണിക്കുന്നവർ.
ഫോട്ടോയിലും മറ്റ് വിവരങ്ങളിലും എല്ലാം ഇവർ കള്ളം കാണിക്കാം. നിങ്ങളെ സൂത്രത്തിൽ കുടുക്കാൻ വേണ്ടി നിങ്ങൾക്ക് അമിതമായ സ്നേഹവും കെയറിംഗും ഒക്കെ വാരിക്കോരി തരുന്നതിനെ ലവ് ബോംബിംഗ് എന്ന് പറയാം. എല്ലാ കരുതലോടും കൂടി നിങ്ങളെ സ്നേഹിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുന്നു. അതുപക്ഷേ, സ്നേഹം കൊണ്ടല്ല.
സോഷ്യൽ സ്റ്റാറ്റസ് വർധിപ്പിക്കാനും അംഗീകാരത്തിനും വേണ്ടിയാണ്. ഒക്ടോബറിൽ ആരംഭിച്ച് ഏകദേശം വാലൻ്റൈൻസ് ഡേ വരെ നീണ്ടുനിൽക്കുന്ന ബന്ധം. അതായത്, മഞ്ഞുകാലത്തുള്ള സീസൺ ബന്ധം.
അധികകാലം നീണ്ടുനിൽക്കില്ല. സോഷ്യൽ മീഡിയയിൽ അറ്റൻഷൻ കിട്ടാൻ വേണ്ടി മാത്രമുണ്ടാക്കുന്ന ബന്ധങ്ങൾ. ആ ബന്ധങ്ങളിലെ എല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ ഇക്കൂട്ടർ ഷെയർ ചെയ്യും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]