.news-body p a {width: auto;float: none;}
മുംബയ്: റെയിൽവെ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് പത്തുപേർക്ക് പരിക്കേറ്റ സംഭവത്തിന് പിന്നാലെ നിർണായക തീരുമാനവുമായി റെയിൽവെ. ന്യൂഡൽഹി, ഓൾഡ് ഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ, അനന്ദ് വിഹാർ, ഡൽഹി സരായി രോഹില്ല എന്നീ റെയിൽവെ സ്റ്റേഷനുകളിൽ ദീപാവലി ഉത്സവകാലം കഴിയുംവരെ പ്ളാറ്റ്ഫോം ടിക്കറ്റുകൾ നൽകേണ്ടെന്നാണ് തീരുമാനം. ഉത്തര റെയിൽവെ (നോർത്തേൺ റെയിൽവെ) ആണ് തീരുമാനമെടുത്തത്.
ഗോരഖ്പൂരിലേക്കുള്ള റിസർവേഷൻ ഇല്ലാത്ത ട്രെയിനിൽ കയറിപ്പറ്റാൻ നൂറുകണക്കിന് ആളുകൾ ശ്രമിക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ടാണ് പത്ത് പേർക്ക് പരിക്കേറ്റത്. മുംബയിലെ ബാന്ദ്ര റെയിൽവെ സ്റ്റേഷനിലാണ് സംഭവമുണ്ടായത്. ഗാസിയാബാദ് റെയിൽവെ സ്റ്റേഷനിലും നവംബർ ആറ് വരെ പ്ളാറ്റ്ഫോം ടിക്കറ്റ് നൽകില്ല, എന്നാൽ പ്രായമായവരും സ്വയം ട്രെയിനിൽ കയറാൻ കഴിയാത്തവരുമായവരുടെ ഒപ്പം വരുന്നവർക്ക് സ്റ്റേഷനിൽ കയറാൻ അനുമതി ലഭിക്കും.
ഞായറാഴ്ച രാവിലെ 5.56നായിരുന്നു തിക്കും തിരക്കുമുണ്ടായത്. ബാന്ദ്ര ടെർമിനസിന്റ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലായിരുന്നു അപകടം. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലേക്ക് പോകുന്ന 22921 ബാന്ദ്ര-ഗൊരഖ്പൂർ എക്സ്പ്രസ് എത്തിയതോടെ നിയന്ത്രണാതീതമായ തിരക്കുണ്ടാകുകയായിരുന്നെന്ന് ബൃഹാൻ മുംബയ് മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. 1000ലധികം ആളുകൾ ട്രെയിനിൽ കയറാൻ എത്തിയിരുന്നെന്നാണ് റിപ്പോർട്ട്. ദീപാവലിയോട് അനുബന്ധിച്ചാണ് തിരക്ക് ഇത്രയും വർദ്ധിച്ചതെന്നാണ് കോർപ്പറേഷൻ വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]