സ്വന്തം ലേഖകൻ കോട്ടയം: അഞ്ച് വർഷം മുൻപ് വാഹനാപകടത്തിൽ ഇടതുകൈ നഷ്ടപ്പെട്ട യുവാവിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം.
തിരുവാതുക്കൽ കൊച്ചുപറമ്പിൽ മുനീറി (26)നാണ് നഷ്ടപരിഹാരം അനുവദിച്ചത്. അഡിഷനൽ മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജി പി എൽസമ്മ ജോസഫാണ് ഉത്തരവിട്ടത്.
2018 ഒക്ടോബർ 13നാണ് അപകടം നടന്നത്. ടോറസ് ലോറിയെ മറികടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു മുനീർ സഞ്ചരിച്ച ബൈക്കിൽ ലോറിയിടിച്ചത്.
സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായിരുന്ന മുനീർ പി എസ് സി പരീക്ഷയ്ക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
ഹര്ജിക്കാരന് വേണ്ടി അഡ്വ. വി.ബി.
ബിനു, അഡ്വ. സി.എസ്.
ഗിരിജ എന്നിവര്‍ ഹാജരായി. The post അഞ്ചുവർഷം മുൻപുണ്ടായ വാഹനാപകടത്തിൽ ഇടതുകൈ നഷ്ടപ്പെട്ടു; കോട്ടയം തിരുവാതുക്കൽ സ്വദേശിയായ യുവാവിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

