സ്വന്തം ലേഖകൻ ആലപ്പുഴ: ആശ്രമം ജംഗ്ഷന് സമീപം വില്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന ലഹരിമരുന്നുമായി സഹോദരങ്ങൾ അറസ്റ്റിൽ. മേത്തേർപറമ്പ് വീട്ടിൽ അജയ് ജിത്ത്,അഭിജിത്ത് എന്നിവരെയാണ് ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇവർ വിൽപനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 3.5 ഗ്രാം എം ഡി എം എയും 350 ഗ്രാം കഞ്ചാവും കഞ്ചാവ് ചെടിയും പിടിച്ചെടുത്തു. ബാംഗ്ലൂരിൽ നിന്ന് കഞ്ചാവും മയക്കുമരുന്നുകളും കേരളത്തിൽ എത്തിച്ച് വിൽപന നടത്തിവരികയായിരുന്നു പ്രതികൾ.
പ്രിവന്റീവ് ഓഫീസർ സി.എൻ ബിജുലാൽ, പ്രിവന്റിവ് ഓഫീസർ കെ.പി സജിമോൻ, എക്സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ അലക്സാണ്ടർ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്.ദിലീഷ്,റഹീം എസ്.ആർ, അഗസ്റ്റിൻ ജോസ്, വനിത സിവിൽ എക്സൈസ് ഓഫീസർ സിന്ധു,ഡ്രൈവർ പ്രദീപ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. The post ആലപ്പുഴയിൽ വൻ ലഹരിവേട്ട; വിൽപനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 3.5 ഗ്രാം എം ഡി എം എയും 350 ഗ്രാം കഞ്ചാവുമായി സഹോദരങ്ങൾ പിടിയിൽ appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

