
കൊച്ചി: സംഗീതവും മഴയും പെയ്തിറങ്ങിയ രാവിൽ, ഇൻഫോപാർക്ക് സ്ക്വയറിൽ കനത്ത മഴയിലും ഗായകൻ കെ. എസ് ഹരിശങ്കറിന്റെ പാട്ടുകൾക്കൊപ്പം കാണികൾ ആടിപ്പാടി. ഇൻഫോപാർക്കിന്റെ ഇരുപതാം വാർഷികത്തോട് അനുബന്ധിച്ച് മാതൃഭൂമി ഡോട്ട് കോം അവതരിപ്പിക്കുന്ന ഡീകോഡിൽ രണ്ടാം ദിവസം വേദിയിലെത്തിയ ഹരിശങ്കറും സംഘവും അക്ഷരാർഥത്തിൽ ഹൃദയങ്ങൾ കീഴടക്കി. മഴ ശക്തമായി പെയ്തിട്ടും പരിപാടി തീരും വരെ ആരും വേദിവിട്ടുപോയില്ല.
മധുരഗാനങ്ങളും ചടുലതാളങ്ങളും കൊണ്ട് വേറിട്ട വൈബൊരുക്കാൻ ഡീകോഡിൽ ഇന്ന് എത്തുന്നത് ആൽമരം ബാൻഡും ഡിജെ സിക്സ് എയ്റ്റുമാണ്. ഇൻഫോപാർക്ക് സ്ക്വയറിൽ വൈകീട്ട് 6 മുതൽ 10 മണി വരെയാണ് പരിപാടി. പ്രവേശനം സൗജന്യമാണ്.
പാലക്കാട് ചെമ്പൈ മ്യൂസിക് കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ പഠിച്ച പതിനൊന്ന് പൂർവവിദ്യാർഥികൾ നയിക്കുന്ന ബാൻഡാണ് ആൽമരം. എൺപതുകളിലെയും തൊണ്ണൂറുകളിലെയും ജനപ്രിയഗാനങ്ങൾ അതേ മാധുര്യത്തോടെ അവതരിപ്പിക്കുന്ന ആൽമരത്തിന് ആരാധകർ ഏറെയുണ്ട്. റൊമിനിക് സ്റ്റീഫനും അലക്സ് റെജിയും ചേർന്ന് നയിക്കുന്ന ഡിജെ സിക്സ് എയ്റ്റ് 2016 മുതൽ ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് രംഗത്തുണ്ട്. സൺബേൺ റീലോഡ്, സൺബേൺ കാമ്പസ് തുടങ്ങിയ വലിയ മ്യൂസിക് ഇവന്റുകളിൽ ഡിജെ സിക്സ് എയ്റ്റ് പെർഫോം ചെയ്തിട്ടുണ്ട്. ക്ലബ് എഫ്എമ്മിന്റെ ക്രിയേറ്റീവ് ഹെഡ് ആയ ആർജെ റാഫിയാണ് ഡീകോഡ് ഹോസ്റ്റ് ചെയ്യുന്നത്.
ഡീകോഡിന്റെ പ്രസന്റിങ് പാർട്ണർ ചുങ്കത്ത് ജ്വല്ലറിയും ബ്രോട്ട് ടു യൂ ബൈ പാർട്ണർ ശീമാട്ടിയും ആണ്. മെഡിമിക്സ്, സഞ്ജീവനം ആയുർവേദ ഹോസ്പിറ്റൽ, മേളം എന്നിവരാണ് പവേർഡ് ബൈ പാർട്ണർമാർ. കോൺഫിഡന്റ് ഗ്രൂപ്പ് റിയൽ എസ്റ്റേറ്റ് പാർട്ണറും കെഎസ്എഫ്ഇ സപ്പോർട്ടഡ് ബൈ പാർട്ണറും ഫോർ പോയിന്റ് ബൈ ഷെറാട്ടൺ ഹോസ്പിറ്റാലിറ്റി പാർട്ണറും ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]