
കോഴിക്കോട്; യുവതിയെ വീട്ടിനകത്ത് തീപ്പൊളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി തിക്കോടി കല്ലകത്ത് കടപ്പുറത്തിന് സമീപം കോട്ടവളപ്പിൽ ഷംസീറിന്റെ ഭാര്യ തലശ്ശേരി സ്വദേശിനി ഹസ്ന (34) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവും മക്കളും വീട്ടിലില്ലാത്ത സമയത്താണ് സംഭവമുണ്ടായത്. പുറത്തുപോയ ഭർത്താവ് തിരിച്ചെത്തി വിളിച്ചെങ്കിലും അനക്കമുണ്ടായിരുന്നില്ല. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പുറക് വശത്തെ വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്.
വടകര സ്വദേശിയായ ഷംസീറും തലശ്ശേരി സ്വദേശിനിയായ ഹസ്നയും ഏഴ് വർഷമായി തിക്കോടിയിലാണ് താമസം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കൾ : ഹനാൻ, ഫാത്തിമ .
The post വിളിച്ചിട്ട് അനക്കമില്ല, വാതിൽ പൊളിച്ച് അകത്തു കടന്നപ്പോൾ കണ്ടത് യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]