.news-body p a {width: auto;float: none;}
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ പവന് 160 രൂപ വർദ്ധിച്ച് സ്വർണവില റെക്കോഡ് ഉയരത്തിലേക്ക് എത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 58,400 രൂപയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വിലയാണ് സ്വർണവ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7,300 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6025 രൂപയാണ്. വെള്ളിയുടെ വില ഇന്നും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 109 രൂപ ആണ്.
അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വവും പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളും കേന്ദ്ര ബാങ്കുകളുടെ സ്വർണ പർച്ചേസുമാണ് സ്വർണ വില ഉയർത്താൻ കാരണമായി. ആഗോള മേഖലയിൽ സാമ്പത്തിക അനിശ്ചിതത്വം രൂക്ഷമായതോടെ വൻകിട ഫണ്ടുകൾ ഓഹരി, നാണയ വിപണികളിൽ നിന്നും പണം പിൻവലിച്ച് സ്വർണത്തിലേക്ക് പണമൊഴുക്കുകയാണ്. അമേരിക്കൻ ഡോളറിന് പകരം വിദേശ നാണയ ശേഖരത്തിലേക്ക് കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങുന്നതും വില ഉയർത്തുന്നു.പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളും അമേരിക്കയിൽ പലിശ കുറയാനുള്ള സാദ്ധ്യതകളും സ്വർണത്തിന് അനുകൂലമാണ്.
ഇന്ത്യ, പോളണ്ട്, ചൈന, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ കഴിഞ്ഞ മാസങ്ങളിൽ വലിയ തോതിലാണ് വിപണിയിൽ നിന്ന് സ്വർണം വാങ്ങിക്കൂട്ടിയത്.അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം ദുർബലമാകുന്നതും ആഭ്യന്തര വില ഉയരാൻ ഇടയാക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ രാജ്യാന്തര വിപണിയിൽ വില 2,800 ഡോളർ കവിഞ്ഞേക്കും. ഇതോടെ ഇന്ത്യയിലെ സ്വർണ വിലയും പവന് 59,000 രൂപയിലെത്തിയേക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]