
കോഴിക്കോട് ∙ തോൽവിയറിയാതെ കുതിച്ച കണ്ണൂർ വോറിയേഴ്സിന് സ്വന്തം മൈതാനത്ത് തിരുവനന്തപുരം കൊമ്പൻസിനു മുന്നിൽ അടിപതറി. സൂപ്പർലീഗ് കേരള ഫുട്ബോളിന്റെ എട്ടാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ 2–1നാണ് തിരുവനന്തപുരം കണ്ണൂരിനെ തോൽപിച്ചത്. ആദ്യപകുതിയിൽ 1–0ന് പിന്നിലായിരുന്ന തിരുവനന്തപുരം രണ്ടാം പകുതിയിലാണ് കളി കൈപ്പിടിയിലൊതുക്കിയത്.
ലീഗിലെ ആദ്യ നാലു സ്ഥാനത്ത് പിടിച്ചുനിൽക്കാൻ തിരുവനന്തപുരം കൊമ്പൻസിനു ഇന്നലെ വേണ്ടിയിരുന്നത് ജയം തന്നെ. 24–ാം മിനിറ്റിൽ കണ്ണൂർ വോറിയേഴ്സ് ലീഡ് നേടി. കണ്ണൂരിന്റെ നായകൻ അഡ്രിയാൻ സെർഡിനേറോ നൽകിയ പാസ് ബോക്സിനകത്തേക്ക് ഇടതുവശത്തുകൂടി ഓടിക്കയറിവന്ന അലിസ്റ്റർ ആന്റണി ഗോളാക്കി മാറ്റുകയായിരുന്നു.
62–ാം മിനിറ്റിൽ തിരുവനന്തപുരം സമനില പിടിച്ചു. ക്യാപ്റ്റൻ പാട്രിക് മോട്ടയെടുത്ത ഫ്രീകിക്ക് ഓട്ടിമർ ബിസ്പോ ഡൈവിങ് ഹെഡറിലൂടെ ഗോളാക്കി മാറ്റി. കളി അവസാനിക്കാൻ അഞ്ചു മിനിറ്റ് ശേഷിക്കെ തിരുവനന്തപുരം വിജയഗോളും നേടി. രണ്ടാം പകുതിയിൽ പകരക്കാരനായിറങ്ങിയ അക്മൽ ഷാനാണ് 85–ാം മിനിറ്റിൽ ഗോൾ നേടിയത്.
English Summary:
Super League Kerala: Thiruvananthapuram Kombans defeats Kannur Warriors
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]