
.news-body p a {width: auto;float: none;}
പുതിയ വീഡിയോ പങ്കുവച്ച് നടൻ ബാല. പുലർച്ചെ ഒരു സ്ത്രീയും കുട്ടിയും ഒരു യുവാവും തന്റെ താമസ സ്ഥലത്തെത്തിയെന്നും, അകത്തേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചെന്നുമാണ് നടന്റെ ആരോപണം.
വീടിന് പുറത്തുള്ള സിസിടിവി ദൃശ്യങ്ങളും നടൻ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ‘ഇതൊരു കെണിയാണ്. ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്തരമൊരു അനുഭവം. ഇപ്പോഴും ഞാൻ എന്റെ വാക്ക് പാലിക്കുന്നു.’ – എന്ന അടിക്കുറിപ്പോടെയാണ് ബാല വീഡിയോ പങ്കുവച്ചിരിക്കുന്നത്.
‘പുലർച്ചെ 3.40 സമയത്ത് എന്റെ വീടിന്റെ വാതിലിന് മുന്നിൽ വന്ന് ബെല്ലടിക്കുകയാണ്. ഒരു കൈക്കുഞ്ഞുമായി ഒരു പെണ്ണും, പയ്യനും. പുറത്ത് കുറേപ്പേർ നിൽക്കുന്നുണ്ട്. എന്തോ ഒരു ട്രാപ്പ് ആണ്. കാരണം വെളുപ്പാൻ കാലത്ത് മൂന്ന് മൂന്നര മണിക്ക് വന്ന് ബെല്ലടിച്ച് അകത്ത് കയറാൻ ശ്രമിക്കുന്നുണ്ട്. ഡോർ തട്ടിത്തുറക്കാൻ നോക്കുന്നുണ്ട്. എന്റെ സേഫ്റ്റിക്ക് വേണ്ടിയാണ് ഞാൻ ഈ വീഡിയോ ഇടുന്നത്. പൊലീസിനെ അറിയിച്ചിട്ടുണ്ട്. എന്തോ ട്രാപ്പിലാക്കാൻ ശ്രമിക്കുകയാണ്. ഞാൻ മരുന്ന് കഴിക്കുന്നയാളാണ്.’- ബാല പറഞ്ഞു.
സ്ത്രീയും കുട്ടിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ സ്ത്രീ സിസിടിവി ക്യാമറ കണ്ടതോടെ യുവാവിനെക്കൂടി വിളിക്കുകയായിരുന്നുവെന്നാണ് ബാല പറയുന്നത്. കോളിംഗ് ബെൽ അടിച്ച ശേഷം വീടിന്റെ പ്രവേശന കവാടത്തിലുള്ള നെറ്റ് ഡോർ ആ യുവാവ് തുറക്കുന്നുണ്ട്. അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ തുടർച്ചയായി അപകീർത്തിപ്പെടുത്തുന്നെന്ന മുൻ ഭാര്യയുടെ പരാതിയിൽ ബാലയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]