
കൊച്ചി: ആലുവ ചുണങ്ങവേലിയിൽ ജിംനേഷ്യത്തിലെ ട്രെയിനറെ കൊലപ്പെടുത്തിയ പ്രതി കൃഷ്ണപ്രസാദ് പൊലീസ് ഉദ്യോഗസ്ഥർക്ക് കായിക പരിശീലനം നൽകിയയാളെന്ന് വിവരം. ഇയാൾ ഏതാനും മാസങ്ങൾക്ക് മുമ്പ് എടത്തല പൊലീസ് സ്റ്റേഷനിലെ സേനാംഗങ്ങൾക്ക് കായിക പരിശീലനം നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പൊലീസ് ഉദ്യോഗസ്ഥരെ വിവിധ വ്യായാമങ്ങൾ പരിശീലിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ചുണങ്ങംവേലിയിൽ ജിംനേഷ്യം ഉടമയായ കൃഷ്ണപ്രസാദാണ് ഇവിടത്തെ ട്രെയിനറായ സാബിത്തിനെ ഇന്ന് രാവിലെ കൊലപ്പെടുത്തിയത്.
ജിം ട്രെയിനറെ കൊലപ്പെടുത്തിയ സംഭവത്തിൽ മണിക്കൂറുകള്‍ക്കുള്ളിൽ പ്രതി പിടിയിലായിരുന്നു. ആലുവ ചുണങ്ങുംവേലിൽ ഫിറ്റ്നെസ് സെന്റര്‍ നടത്തുന്ന കൃഷ്ണ പ്രതാപാണ് എടത്തല പൊലീസിന്റെ പിടിയിലായത്. ജിമ്മിലെ ട്രെയിനറായ കണ്ണൂര്‍ സ്വദേശി സാബിത്ത് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന കൃഷ്ണ പ്രതാപിനെ പൊലീസ് പിടികൂടുകയായിരുന്നു.
ജിം നടത്തിപ്പുക്കാരനായ കൃഷ്ണ പ്രതാപിന്റെ കൂടെയാണ് സാബിത്ത് ജോലി ചെയ്തിരുന്നത്. സാമ്പത്തിക ഇടപാടുകളെ ചൊല്ലി ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് അറിയിച്ചു. ചുണങ്ങം വേലിയിലെ വാടക വീടിന് മുന്നിലാണ് യുവാവിനെ പുലര്‍ച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. സംഭവം നടന്ന മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
നാട്ടുകാർക്ക് തലവേദനയായി ബസ്സുകളുടെ മത്സരയോട്ടവും കൂട്ടത്തല്ലും; 2 ബസ്സും കസ്റ്റഡിയിൽ, 5 പേർ അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]