
നാഷണല്‍ യൂത്ത് വോളണ്ടിയര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്രസര്‍ക്കാറിന്റെ വികസന സാമൂഹ്യക്ഷേമ പരിപാടികളുടെ ബോധവത്കരണ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കാനും നെഹ്റു യുവകേന്ദ്ര കര്‍മ്മ പരിപാടികള്‍ യൂത്ത് ക്ലബ്ബുകളുടെ പങ്കാളിത്തത്തോടെ നടത്തുന്നതിന് നേതൃത്വം നല്‍കാനും താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. ആലപ്പുഴ ജില്ലയിലെ സ്ഥിര താമസക്കാരായിരിക്കണം അപേക്ഷകര്‍.
പ്രതിമാസ ഓണറേറിയം 5000 രൂപ.
നിയമനം പരമാവധി രണ്ടു വര്‍ഷത്തേക്ക് മാത്രം.
യോഗ്യത: പത്താം ക്ലാസ് വിജയം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.
വിശദവിവരങ്ങള്‍: ജില്ലാ യൂത്ത് ഓഫീസര്‍, നെഹ്റു യുവകേന്ദ്ര, കുറുപ്പന്സ് ബില്‍ഡിംഗ, അവലൂക്കുന്ന്, ആലപ്പുഴ 688006.
ഫോണ്‍: 0477 2236542, 8714508255.
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ റീജീയണല്‍ പ്രിവന്‍ഷന്‍ ഓഫ് എപ്പിഡെമിക് ആന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസ് സെല്ലിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യന് തസ്തികയിലേക്ക് 24,520 രൂപ മാസ ശമ്പളത്തില്‍ (കണ്‍സോളിഡേറ്റഡ് പേ) താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്റര്‍വ്യൂ ഫെബ്രുവരി 28 ന് രാവിലെ 11 -ന് പ്രിന്‍സിപ്പളിന്റെ ഓഫീസില്‍ നടത്തും. യോഗ്യത ഡിഎംഇ അംഗീകരിച്ച ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലബോറട്ടറി ടെക്നീഷ്യന് കോഴ്സും മൈക്രോബയോളജി ലബോറട്ടറിയില്‍ രണ്ട് വര്‍ഷത്തെ പരിചയവും അഭികാമ്യം. പ്രായം 35 വയസിനു താഴെ. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, മേല്‍വിലാസം, ആധാര്‍, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ ഓരോ പകര്‍പ്പ്, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം.
എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ കേന്ദ്രാവിഷ്കൃത പദ്ധതിക്ക് കീഴില്‍ താത്ക്കാലിക ഒഴിവുകള്‍ നിലവിലുണ്ട്.
അക്കൗണ്ട്സ് അസിസ്റ്റന്റ് – ഒരു ഒഴിവ്. യോഗ്യത അക്കൗണ്ടിംഗില്‍ ഡിഗ്രി/ഡിപ്ലോമ, മൂന്ന് വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍പരിചയം.
ഡിസ്ട്രിക്ട് മിഷന് കോ-ഓഡിനേറ്റര്‍ – ഒരു ഒഴിവ്. യോഗ്യത – സോഷ്യല്‍ സയന്‍സില്‍ ബിരുദം. മൂന്ന് വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം.
സ്പെഷ്യലിസ്റ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ ലിറ്ററസി. യോഗ്യത- സാമ്പത്തിക ശാസ്ത്രം/ബാങ്കിംഗില്‍ ബിരുദം. മൂന്ന് വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം.
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍. യോഗ്യത – ബിരുദം. കംപ്യൂട്ടര്‍ പരിജ്ഞാനം. മൂന്ന് വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം.
ഡയാലിസിസ് ടെക്നീഷ്യന് – യോഗ്യത – മെഡിക്കല്‍ കോളേജില്‍ (ഡിഎംഇ) നിന്നുള്ള ഡയാലിസിസ് ടെക്നീഷ്യന് ബിരുദം/ഡിപ്ലോമ.
എല്ലാ തസ്തികളിലും ഒഴിവാണ് നിലവിലുളളത്. പ്രായം-2023 ജനുവരി ഒന്നിന് 18 വയസ് തികയണം. 40 വയസ് കവിയരുത്.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളും സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഫെബ്രുവരി 28 ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2422458 എന്ന നമ്പറില്‍ ബന്ധപ്പെടുക.
The post പത്താം ക്ലാസ്സ് യോഗ്യത നാഷണല്‍ യൂത്ത് വോളണ്ടിയറാവാം appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]