
സ്വന്തം ലേഖിക
തിരുവനന്തപുരം: ഗവര്‍ണര്‍ ഒപ്പിടാതെ തടഞ്ഞുവച്ചിരിക്കുന്ന ബില്ലുകള്‍ സംബന്ധിച്ച് മന്ത്രിമാര്‍ നേരിട്ടെത്തി വിശദീകരണം നല്‍കും.
ഇന്ന് വൈകിട്ട് ഏഴരയോടെ മന്ത്രിമാരായ പി.രാജീവ്, ആര്.ബിന്ദു, വി.എന്‍.വാസവന്, ജെ.ചിഞ്ചുറാണി എന്നിവര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും.
ഉത്തരേന്ത്യന്‍ സന്ദര്‍ശനത്തിനു ശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് വൈകിട്ട് 7നാണ് രാജ്ഭവനിലെത്തുന്നത്. മന്ത്രിമാര്‍ക്കായി രാജ്ഭവനില്‍ അത്താഴ വിരുന്നുമുണ്ട്.
ഗവര്‍ണര്‍ ഒപ്പിടാതെ മാറ്റിവച്ചിരിക്കുന്ന സുപ്രധാന ബില്ലുകള്‍ സംബന്ധിച്ച് മന്ത്രിമാര്‍ ഗവര്‍ണറുമായി പ്രത്യേകം ആശയവിനിമയം നടത്താനാണ് തീരുമാനം. യൂണിവേഴ്സിറ്റികളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്‍, വിസി നിയമന സെര്‍ച് കമ്മിറ്റിയില്‍ സര്‍ക്കാരിന്റെ മേല്‍കൈ ഉറപ്പിക്കുന്ന ബില്‍ എന്നിവയില്‍ മന്ത്രി ആര്.ബിന്ദു ഗവര്‍ണറോടു വിശദീകരിക്കും.
ലോകായുക്തയുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്തുന്ന ബില്ലിനെക്കുറിച്ച് നിയമമന്ത്രി പി.രാജീവും വിശദീകരിക്കും. കൂടിക്കാഴ്ചയ്ക്കുശേഷം മന്ത്രിമാര്‍ക്ക് രാജ്ഭവനില്‍ അത്താഴവിരുന്നിനും ക്ഷണമുണ്ട്.
The post ഗവര്‍ണർ ഒപ്പിടാത്ത ബില്ലുകള്‍: ഇന്ന് മന്ത്രിമാര്‍ രാജ്ഭവനില്‍ നേരിട്ടെത്തി വിശദീകരണം നൽകും; പിന്നെ അത്താഴവിരുന്ന് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]