
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവർത്തകനും ഏഷ്യാനെറ്റ് ന്യൂസിന്റെ അസോസിയേറ്റ് എഡിറ്ററുമായ വിനു വി ജോണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസിന്റെ നോട്ടീസ്.എളമരം കരീം നൽകിയ പരാതിയിലാണ് നടപടി.
ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം കന്റോണ്മെൻറ് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടിയാണ് പൊലീസ് നോട്ടീസ് നൽകിയിട്ടുള്ളത്.തെളിവു നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ പത്തു നിബന്ധനകൾ ഉൾപ്പെടുത്തിയുള്ള നോട്ടീസാണ് പൊലീസ് ചോദ്യം ചെയ്യലിന് നൽകിയിരിക്കുന്നത്.
2022 മാർച്ച് 28 ന് ട്രേഡ് യൂണിയനുകൾ അഹ്വാനം ചെയ്ത പണിമുടക്കില്‍ നിരവധി അക്രമസംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. കോഴിക്കോട് രണ്ട് കുട്ടികളുമായി ഓട്ടോയില്‍ പോയ കുടുംബത്തെ വാഹനം ആക്രമിച്ച് വഴിയില്‍ ഇറക്കി വിട്ടു. രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ചു. കാറില്‍ ആശുപത്രിയില്‍ പോയ സ്ത്രീയെ വഴിയില്‍ തടഞ്ഞു. റെയില്‍വേ സ്റ്റേഷനിലേക്ക് പോയ ഓട്ടോയുടെ കാറ്റഴിച്ച് വിട്ട് യാത്രക്കാരനെ ഇറക്കിവിട്ടു തുടങ്ങിയ നിരവധി സംഭവങ്ങളായിരുന്നു ഉണ്ടായിരുന്നു.
വിഷയത്തില്‍ സിഐടിയു നേതാവും എംപിയുമായ എളമരീം കരീം നടത്തിയ പരിഹാസത്തെ വിമർശിച്ചതിൻറെ പേരിലായിരുന്നു വിനു വി ജോണിനെതിരായ പൊലീസ് കേസ്.
എന്നാല്‍ ബിബിസിയുടെ കാര്യത്തിലുള്ള സിപിഎം നിലപാട് ഇപ്പോൾ എവിടെ പോയി എന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം. കേരള പൊലീസ് നോട്ടീസ് ദേശീയ മാധ്യമങ്ങളിലുൾപ്പടെ ചർച്ചയായിട്ടും മാധ്യമ സ്വാതന്ത്രിനായി വാദിക്കാറുള്ള സി പി എം ദേശീയ നേതൃത്വം മൗനം പാലിക്കുകയാണ്.
ബി ബി സി റെയഡ് സ്വതന്ത്ര മാധ്യമത്തെ ഞെക്കി കൊല്ലാൻ എന്ന് ഇടത് പക്ഷം പറയുമ്പോൾ അതേ അവസരത്തിൽ തന്നെയാണ് സിപിഎം ഇവിടെ മൗനം പാലിക്കുന്നത്. അഭിപ്രായ സ്വാതന്ത്രത്തിനായി വാദിക്കുന്ന സി പി എമ്മിന്റെ ഇരട്ടത്താപ്പാണ് ഇതെന്ന തരത്തിൽ ചർച്ച ഉയർന്നിട്ടുണ്ട്. കേരളത്തിലെ സർക്കാര്‍ നടപടിയില്‍ അഭിപ്രായം ആരാഞ്ഞെങ്കിലും സി പി എം കേന്ദ്ര നേതൃത്വം പ്രതികരിക്കാൻ തയ്യാറായില്ല.
The post മാധ്യമപ്രവർത്തകൻ വിനു വി ജോണിന് ചോദ്യം ചെയ്യലിന് ഹാജരാവാൻ കേരള പോലീസിന്റെ നോട്ടീസ്..! നടപടി എളമരം കരീം നൽകിയ പരാതിയിൽ ; ബി ബി സി റെയ്ഡ് സ്വതന്ത്ര മാധ്യമത്തെ ഞെക്കി കൊല്ലാൻ എന്ന് ഇടത് പക്ഷം പറയുമ്പോൾ,വിനു വി ജോണിനെതിരായ പോലീസ് നടപടിയിൽ സി പി എം മൗനത്തിൽ ; അഭിപ്രായ സ്വാതന്ത്രത്തിനായി വാദിക്കുന്ന സി പി എമ്മിന്റെ ഇരട്ടത്താപ്പോ ഇത്? appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]