
തിരുവനന്തപുരം: ഇസ്രയേലില്‍ കര്‍ഷകനെ കാണാതായ സംഭവത്തില്‍ കുടുംബം പരാതിപ്പെട്ടിട്ടില്ലെന്ന് കൃഷിമന്ത്രി പി പ്രസാദ്. ബിജു എവിടെയാണെന്ന് അറിയില്ല. ആളെ കണ്ടെത്തി തിരികെ എത്തിക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ബിജു കുര്യന്റെ വിസ റദ്ദക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി യാത്രവിലക്കി എന്നത് വാര്‍ത്ത മാത്രമാണ്. ബജറ്റ് സെഷന് ആതയതിനാലാണ് ഇസ്രയേലില്‍ പോകാതിരുന്നതെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കര്‍ഷകരുമായി അഭിപ്രായം കേട്ടിട്ടുവേണം പതിനാലാം പഞ്ചവത്സര പദ്ധതിയിലേക്ക് കടക്കാന്‍.
ഇതിന്റെ ഭാഗമായി കര്‍ഷകരുമായും കര്‍ഷക സംഘടനകളുമായും ആശയവിനിമയം നടത്തി. അവിടെ ഉയര്‍ന്നുവന്ന ആവശ്യമാണ് ലോകത്തിലെ പലതരം കൃഷിരീതികള്‍ കര്‍ഷകര്‍ക്ക് തന്നെ കണ്ടു പഠിക്കണമെന്ന്. അവര്‍തന്നെ മുന്നോട്ടുവച്ച പ്രധാന രാജ്യങ്ങളില്‍ ഒന്ന് ഇസ്രയേല്‍ ആയിരുന്നു. ഇസ്രയേല്‍, വിയറ്റ്നാം, നെതര്‍ലന്‍ഡ്സ്, തായ്ലന്ഡ് എന്നീ രാജ്യങ്ങളെയാണ് കണക്കുകൂട്ടിയത്. ഇസ്രയേലിലേക്ക് ഇനിയും യാത്ര നിശ്ചയിച്ചിരുന്നു. ആദ്യ ബാച്ചാണ് പോയതെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
The post ബിജു കുര്യന് എവിടെയെന്ന് അറിയില്ല; കുടുംബം പരാതി നല്‍കിയില്ലെന്ന് മന്ത്രി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]