
മുംബൈ∙ ‘റാംപ് വോക്ക്’ ചെയ്തതിനു വിമർശിച്ചവർക്കു മറുപടിയുമായി ഇന്ത്യൻ ഷൂട്ടിങ് താരം മനു ഭാകർ. അടുത്തിടെ ഒരു പരിപാടിയുടെ ഭാഗമായാണ് പാരിസ് ഒളിംപിക്സിലെ ഇരട്ട വെങ്കല മെഡൽ ജേതാവായ മനു ഭാകർ ‘റാംപ് വോക്ക്’ നടത്തിയത്. പരിപാടിയുടെ ദൃശ്യങ്ങൾ വൈറലായതോടെ ഇന്ത്യൻ താരത്തിനെതിരെ വിമർശനങ്ങളും ഉയർന്നു. ഇതോടെയാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയ്ക്കു പ്രതികരണവുമായി മനു ഭാകർ തന്നെ രംഗത്തെത്തിയത്.
ക്യാപ്റ്റൻ സഞ്ജുവിനും യശസ്വി ജയ്സ്വാളിനും 18 കോടി, ബട്ലറും പരാഗും രാജസ്ഥാനിൽ തുടരും
Cricket
‘‘നല്ല വാക്കു പറഞ്ഞവർക്കു നന്ദി, ചില ആളുകളുടെ മോശം വാക്കുകളും ഞാൻ കണ്ടു. ഒരു കാര്യത്തിലും പരിധികൾ വയ്ക്കരുതെന്നാണ് എനിക്കു പറയാനുള്ളത്. നിങ്ങളുടെ കരിയർ തിളക്കമുള്ളതാക്കുക. രക്ഷിതാക്കളെ അഭിമാനിക്കട്ടെ. വെറുക്കുന്നവര്‍ അതു തുടരും, നിങ്ങളെ സ്നേഹിക്കുന്നവർ സ്നേഹിക്കും. മനോവീര്യത്തോടെ നിങ്ങളുടേതായ വഴിയിൽ കാര്യങ്ങൾ െചയ്യുക. ഒന്നിനും എളുപ്പവഴികളില്ല എന്നതു സത്യമാണ്. എന്നാൽ ബുദ്ധിമുട്ടേറിയ കാര്യങ്ങൾ ചെയ്യാനുള്ള കരുത്തുണ്ടെങ്കിൽ നമ്മളെന്തിന് ചെറിയ കാര്യങ്ങൾക്കു പിന്നാലെ പോകണം.’’– മനു ഭാകർ പ്രതികരിച്ചു.
പാരിസ് ഒളിംപിക്സിനു ശേഷം ഷൂട്ടിങ്ങിലേക്കു മടങ്ങിവരാനുള്ള ഒരുക്കത്തിലാണു മനു ഭാകർ. അടുത്ത വർഷത്തെ പോരാട്ടങ്ങൾക്കായി നവംബർ മുതൽ താരം പരിശീലനം തുടങ്ങും. പരിശീലകൻ ജസ്പാൽ റാണ നിര്‍ദേശിച്ചതു പ്രകാരമാണ് ഇപ്പോൾ വിശ്രമിക്കുന്നതെന്നും മനു ഭാകർ വ്യക്തമാക്കി.
View this post on Instagram
English Summary:
Manu Bhaker Criticised For Walking The Ramp. Shooter’s Straight Response
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]