
.news-body p a {width: auto;float: none;}
ദുബായ്: തൊഴിൽ തേടിയും പഠനത്തിനും, അവധി ആഘോഷിക്കാനും സ്ഥലങ്ങൾ സന്ദർശിക്കാനുമാണ് അധികം പേരും യുഎഇ അടക്കമുള്ള വിദേശ രാജ്യങ്ങളിലേയ്ക്ക് വിമാനം കയറുന്നത്. എന്നാൽ ഇവയൊന്നുമല്ലാത്ത ആവശ്യത്തിനായി ഇന്ത്യൻ ടൂറിസ്റ്റുകൾ ദുബായിലേയ്ക്ക് ഒഴുകിയെത്തുകയാണിപ്പോൾ എന്നാണ് റിപ്പോർട്ടുകൾ. ദീപാവലി സീസൺ ആയതിനാൽ സ്വർണം വാങ്ങുന്നതിനായാണ് ഇന്ത്യക്കാർ ദുബായിലേയ്ക്ക് ഇപ്പോൾ പോകുന്നത്.
യുഎഇയിൽ ഏറ്റവും ഡിമാൻഡുള്ള ഒന്നാണ് സ്വർണം. യുഎഇയിൽ ലഭ്യമാകുന്ന ഡിസ്കൗണ്ടുകളും കുറഞ്ഞ പണിക്കൂലിയുമാണ് ഇന്ത്യക്കാരെയടക്കം സ്വർണം വാങ്ങാൻ പ്രേരിപ്പിക്കുന്നത്. ഇന്ത്യയിൽ സ്വർണവില കുതിക്കുന്നതിനാൽ തന്നെ യുഎഇയിലെ പ്രവാസികൾക്കും കുറഞ്ഞ നിരക്കിൽ സ്വർണം വാങ്ങാൻ മികച്ച അവസരമാണിത്.
ആഗോളതലത്തിൽ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണം വാങ്ങാൻ സാധിക്കുന്ന നഗരമാണ് ദുബായ്. കൂടാതെ ക്വാളിറ്റിയിലും വിശ്വാസതയിലും പേരുകേട്ടതാണ് ദുബായിലെ സ്വർണം. ദീപാവലി സീസണിൽ പുതിയതും വ്യത്യസ്തവുമായ സ്വർണാഭരണങ്ങൾ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കഴിഞ്ഞ രണ്ട് മാസമായി ദുബായിലെ പ്രമുഖ ജ്വല്ലറി വ്യാപാരികൾ. പ്രത്യേക പ്രമോഷൻ പരിപാരികൾ, ഗിവ് എവേകൾ, പ്രത്യേക നിരക്കുകൾ എന്നിവയും ദുബായ് ജ്വല്ലറികൾ വാഗ്ദാനം ചെയ്യുന്നു.
ചില പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകൾ ഡയമണ്ട്, പേൾ ആഭരണങ്ങൾക്ക് 50 ശതമാനംവരെ ഡിസ്കൗണ്ട് നൽകുന്നുണ്ട്. പണിക്കൂലി കുറച്ചതിന് പുറമെ എല്ലാ പർച്ചേസിനുമൊപ്പം ഗിഫ്റ്റുകളും നൽകുന്നു. 500 ദിർഹത്തിന് മുകളിൽ പർച്ചേസ് നടത്തുന്ന 30 ഭാഗ്യശാലികൾക്ക് 150,000 ദിർഹത്തിന് മുകളിലുള്ള ഗിഫ്റ്റ് വൗച്ചറുകളും ലഭിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മറ്റൊരു പ്രമുഖ ജ്വല്ലറി ഗ്രൂപ്പും വൻ ഓഫറുകൾ നൽകുന്നുണ്ട്. 3000 ദിർഹത്തിനും 4,999 ദിർഹത്തിനും ഇടയിൽ വിലയുള്ള ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്നവർക്ക് 0.5 ഗ്രാം 22 കാരറ്റ് സ്വർണ കോയിൻ സൗജന്യമായി ലഭിക്കും. 5000 ദിർഹത്തിന് മുകളിൽ പർച്ചേസ് നടത്തുന്നവർക്ക് ഒരു ഗ്രാം സ്വർണ കോയിനും ലഭിക്കും.
ഒരു പ്രമുഖ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ഗോൾഡ് ഗിവ് എവേയിലൂടെ 200 ദിർഹമോ അതിന് മുകളിലോ പർച്ചേസ് നടത്തുന്നവർക്ക് 1,00,000ദിർഹം മൂല്യമുള്ള സ്വർണം നേടാനും അവസരമുണ്ട്. 300 ദിർഹത്തിന് മുകളിൽ പർച്ചേസ് നടത്തുന്നവർക്ക് അരകിലോ സ്വർണമാണ് മറ്റൊരു ഗ്രൂപ്പ് നൽകുന്ന ദീപാവലി സമ്മാനം.