.news-body p a {width: auto;float: none;} കണ്ണൂർ: വിജയ ദശമി ദിനത്തിൽ പൊലീസ് വാഹനത്തിന് പൂജ നടത്തി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. കണ്ണൂരിലെ വീട്ടിലാണ് മന്ത്രി പൂജ നടത്തിയത്.
ഔദ്യോഗിക വാഹനത്തിനും അകമ്പടി വാഹനമായ പൊലീസ് വാഹനത്തിനുമാണ് മന്ത്രി പൂജ നടത്തിയത്. പൂജയുടെ ചിത്രങ്ങൾ ചർച്ചയായതോടെ മന്ത്രിയുടെ ഓഫീസിൽ നിന്ന് വിശദീകരണം പുറത്തുവന്നിരിക്കുകയാണ്.
എല്ലാ വർഷവും പൂജ നടത്താറുണ്ടെന്നും വാഹനങ്ങൾ പൂജിക്കുന്നതിന്റെ കൂട്ടത്തിൽ പൊലീസിന്റെ അകമ്പടി വാഹനങ്ങൾ കൂടി പൂജിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഓഫീസിൽ നിന്നുള്ള വിശദീകരണം. പൂജയുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

