
കൊച്ചി: തൃപ്പൂണിത്തുറയിൽ വൻ ലഹരി മരുന്ന് വേട്ട. ബ്രൗൺ ഷുഗറും കഞ്ചാവുമായി അസം സ്വദേശികളായ ദമ്പതികൾ പിടിയിൽ. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ബ്രൗൺഷുഗർ വിതരണം ചെയ്യുന്ന ആസ്സാം സ്വദേശികളായ ദമ്പതികളെയാണ് കൊച്ചി സിറ്റി ഡാൻസാഫ് ടീം പിടികൂടിയത്.
ആസാം ബോൺഗായിഗ്ഔൺ സ്വദേശി ഫുളച്ചൻ അലി (32), ഭാര്യ അൻജുമ ബീഗം (23) എന്നിവരെയാണ് 26.7 ഗ്രാം ബ്രൗൺ ഷുഗറും 243 ഗ്രാം കഞ്ചാവും 2,51,490 രൂപയുമായി തൃപ്പൂണിത്തുറ ഇരുമ്പനം വേലിക്കകത്ത് റോഡിൽ നിന്ന് പൊലീസ് സംഘം പിടികൂടിയത്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐപിഎസ്, ഡെപ്യൂട്ടി കമ്മീഷണർ സുദർശൻ ഐപിഎസ് എന്നിവരുടെ നിർദ്ദേശപ്രകാരം കൊച്ചി സിറ്റി നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ അബ്ദുൽസലാമിന്റ് നേതൃത്വത്തിൽ ഉള്ള ഡാൻസാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്.
‘ഇടിച്ചിട്ട് അവരിവിടുന്ന് പോകില്ല’, സ്ഥിരം നിര്‍ത്താത്ത ബസ് തടഞ്ഞ് വിദ്യാര്‍ത്ഥിനികൾ, ഒടുവിൽ ‘മിഷൻ സക്സസ്’
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]