
മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ നയിക്കും. ജസ്പ്രിത് ബുമ്രയാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍. ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പര കളിച്ച ടീമിനെ അതേപടി നിലനിര്‍ത്തുകയായിരുന്നു സെലക്ഷന് കമ്മിറ്റി. സര്‍ഫറാസ് ഖാനും കെ എല്‍ രാഹുലും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനൊപ്പും ധ്രുവ് ജുറലും ടീമിലുണ്ട്. പരിക്കില്‍ നിന്നും പൂര്‍ണമായും മോചിതനാകാത്ത മുഹമ്മദ് ഷമി തിരിച്ചുവരവിനായി കാത്തിരിക്കണം.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രിത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), ആര് അശ്വിന്, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അകാശ് ദീപ്.
A look at #TeamIndia’s squad for the three-match Test series against New Zealand 🙌#INDvNZ | @IDFCFIRSTBank pic.twitter.com/Uuy47pocWM
— BCCI (@BCCI) October 11, 2024
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച രഞ്ജി ട്രോഫിക്കുള്ള ബംഗാള്‍ ടീമില്‍ ഷമിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. മാച്ച് ഫിറ്റ്നെസ് വീണ്ടെടുക്കാത്തിനാലാണെന്നാണ് താരത്തെ ഉള്‍പ്പെടുത്താതിരുന്നത്. ഇതോടെ അടുത്ത മാസം തുടങ്ങുന്ന ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഷമിയെ പ്രതീക്ഷിക്കേണ്ടതുള്ളു. ദുലീപ് ട്രോഫിയിലും ഇറാനി ട്രോഫിയിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ശ്രേയസ് അയ്യര്‍ക്കും ടെസ്റ്റ് ടീമില്‍ ഇടം ലഭിച്ചില്ല.
അലീം ദാര്‍ ഇനി പിസിബി സെലക്ഷന് കമ്മിറ്റിയില്‍! തീരുമാനം മുള്‍ട്ടാനിനെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ന്യൂസിലന്‍ഡ് ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മുന്‍ നായകന് കെയ്ന്‍ വില്യംസണ് ആദ്യ ടെസ്റ്റിനുണ്ടാവില്ല. ടോം ലാഥമാണ് കിവീസിനെ നയിക്കുക. ടിം സൗത്തി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറിയിരുന്നു. തുടര്‍ന്നാണ് ലാഥത്തെ നായകസ്ഥാം ഏല്‍പ്പിച്ചത്. 16ന് ബെംഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഇന്ത്യ – ന്യൂസിലന്‍ഡ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]