
കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരിപാർട്ടി കേസിൽ നടി പ്രയാഗ മാർട്ടിന്റെയും നടൻ ശ്രീനാഥ് ഭാസിയുടെയും മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. ഇരുവർക്കും ഓം പ്രകാശിനെ നേരിട്ട് പരിചയമില്ലെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവ ദിവസം പുലർച്ചെ നാല് മണിക്കാണ് പ്രയാഗ ആഢംബര ഹോട്ടലിൽ എത്തിയത്. രാവിലെ ഏഴ് മണിയോടെ മടങ്ങുകയും ചെയ്തു. അന്ന് നടന്ന പാർട്ടിയിൽ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ലഹരി ഉപയോഗിച്ചുവെന്ന് കണ്ടെത്താനായിട്ടില്ല. രക്ത പരിശോധനയ്ക്ക് തയ്യാറാണെന്ന് താരങ്ങൾ ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇരുവരുടെയും മൊഴികൾ അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്.
എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ ഇന്നലെ വൈകിട്ടോടെയാണ് നടി ചോദ്യം ചെയ്യലിന് ഹാജരായത്. സുഹൃത്തുക്കളെ കാണാനാണ് ഹോട്ടലിൽ പോയതെന്ന് പ്രയാഗ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.
ലഹരിപാർട്ടിയെ കുറിച്ച് അറിഞ്ഞില്ല, ഓം പ്രകാശിനെ അറിയില്ല. വാർത്തകൾ വന്ന ശേഷം ഗൂഗിൾ ചെയ്താണ് ആരാണ് ഓം പ്രകാശെന്ന് മനസിലാക്കിയതെന്നാണ് പ്രയാഗ പറഞ്ഞത്. പ്രയാഗയുടെ മൊഴി തൃപ്തികരമായതിനാൽ വീണ്ടും വിളിപ്പിക്കേണ്ടെന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതേസമയം, കേസിൽ ഉൾപ്പെട്ട ബിനു ജോസഫിന്റെയും ശ്രീനാഥ് ഭാസിയുടെയും സാമ്പത്തിക ഇടപാടുകളിൽ ചില സംശയങ്ങൾ അന്വേഷണ സംഘത്തിനുണ്ട്. അതിനാൽ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാനായി വീണ്ടും വിളിപ്പിച്ചേക്കും. ഇവർ തമ്മിൽ ലഹരി ഇടപാട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും.